Sun Nov 15, 2026 8:32 pm
FLASH
ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനമാഘോഷിച്ചു      |      വിഴിഞ്ഞം തുറമുഖം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരുങ്ങുന്നത് അവസരങ്ങളുടെമഹാസാഗരം ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍ലോജിസ്റ്റിക്സ് മേഖലയില്‍ വന്‍ കുതിപ്പിന് വഴിയൊരുങ്ങുന്നു      |      ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍      |      ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      
X

കാരുണ്യത്തിന്റെ നിറവിൽ ശിശുദിനാഘോഷം; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണവൽ സംഘടിപ്പിച്ചു

HOME / Kerala / Latest News November 15, 2026

തിരുവനന്തപുരം: ശിശുദിനത്തെ കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആഘോഷമാക്കി മാറ്റി ശ്രീകാര്യം ലയോള സ്കൂളിൽ സംഘടിപ്പിച്ച അഞ്ചാമത് കാർണിവൽ ‘സെസ്റ്റ് 2026’ (ZEST 2026) സമാപിച്ചു. മൂന്ന് തലമുറകളുടെ സംഗമമായ സെസ്റ്റ് മുത്തച്ഛൻ-മുത്തശ്ശി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ആഘോഷങ്ങൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ നവംബർ 14-ന് സംഘടിപ്പിച്ച കാർണിവലിൽ നിരവധി പേർ പങ്കാളികളായി. മാതാപിതാക്കളുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ് മേളയുടെ ശ്രദ്ധേയമായ ഭാഗമായി.

രാവിലെ 8.30-ന് നടിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ പ്രിയങ്ക നായർ കാർണിവൽ ഉദ്ഘാടനം ചെയ്തു. രാത്രി എട്ടിന് നടന്ന സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് മുഖ്യാതിഥിയായി. മാതാപിതാക്കളുടെ ഫാഷൻ ഷോയായ ‘റൺവേ ആൻഡ് കോട്യ’ (Runway & Couture) കാണികൾക്ക് വേറിട്ട അനുഭവമായി. ചലച്ചിത്ര താരവും യു.എസ്. ആർമി കോംബാറ്റ് വെറ്ററനുമായ സിറിയക് അലഞ്ചേരി, മോഡലും മിസ് യൂണിവേഴ്സ് കേരള ഫൈനലിസ്റ്റുമായ അമല വിജി തോംസൺ എന്നിവർ ഷോസ്റ്റോപ്പർമാരായി അണിനിരന്നു. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ കലാപരിപാടികളും വൈവിധ്യമാർന്ന സ്റ്റാളുകളും കാർണിവലിന് ഉത്സവാന്തരീക്ഷം പകർന്നു.

സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ., സി.ബി.എസ്.ഇ. പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്.ജെ. എന്നിവരുടെയും പി.ടി.എ. നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാർണിവലിലൂടെ സമാഹരിച്ച മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ആഘോഷങ്ങളെ സേവനത്തിന്റെയും പങ്കുവെക്കലിന്റെയും വേദിയാക്കി മാറ്റിയ സെസ്റ്റ് 2026, ശിശുദിനത്തിന് വേറിട്ടൊരു സന്ദേശം കൂടി പകർന്നു.

Tags: , ,