Fri Oct 30, 2026 2:58 pm
FLASH
പ്രതിധ്വനി ഏഷ്യാനെറ്റ് ന്യൂസ് ഐ.ടി കലോത്സവം 2026: രജിസ്ട്രേഷന്‍ ആരംഭിച്ചുനവംബര്‍ 19 മുതല്‍ 24 വരെ ടെക്നോപാര്‍ക്കില്‍രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ      |      ഭാഭയുടെ സ്വപ്നങ്ങളും ശാസ്ത്രീയ സ്വയംപര്യാപ്തതയും      |            |      ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്      |      വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രചോദനമായി ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല.      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      നിയമത്തിന് മുന്നിൽ ആരും അതീതരല്ല!      |      പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ ജനുവരി 15 ന് തിയേറ്ററുകളിലേക്ക്      |      
X

25 വർഷത്തെ കാത്തിരിപ്പിന് വിരാമം! ബാലൺ ഡി ഓർ ഹാരി കെയ്‌നിന്; വനിതാ പുരസ്കാരം അലക്സിയ പുട്ടെയാസിന്

Sports / Flash / Foodball October 27, 2026

ലണ്ടൻ: ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരങ്ങളിലൊന്നായ 2026 ബാലൺ ഡി ഓർ ഇംഗ്ലണ്ട് ക്യാപ്റ്റനും ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരവുമായ ഹാരി കെയ്‌നിന്. 25 വർഷത്തിനുശേഷം ബാലൺ ഡി ഓർ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി കെയ്ൻ ചരിത്രം കുറിച്ചു. 2001ൽ മൈക്കൽ ഓവനാണ് ഇതിന് മുൻപ് പുരസ്കാരം നേടിയ ഇംഗ്ലീഷുകാരൻ. ലണ്ടനിൽ നടന്ന 70-ാമത് പുരസ്കാരച്ചടങ്ങിലാണ് പ്രഖ്യാപനം.

2025–26 സീസണിൽ ബയേൺ മ്യൂണിക്കിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് കെയ്‌നെ പുരസ്കാരത്തിന് അർഹനാക്കിയത്. ക്ലബ്ബിനായി 51 മത്സരങ്ങളിൽനിന്ന് 61 ഗോളുകൾ നേടിയ താരം ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 73 ഗോളുകളും സ്വന്തമാക്കി. ബയേണിനെ ആഭ്യന്തര ലീഗ്, കപ്പ് കിരീടങ്ങളിലേക്ക് നയിച്ച കെയ്ൻ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ആറു ഗോളുകളും നേടി. ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തെത്തിയതിലും കെയ്‌ന്റെ പ്രകടനം നിർണായകമായി.

ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാൽ മൂന്നാമതായി. റോഡ്രിയും ലയണൽ മെസ്സിയുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

വനിതാ ബാലൺ ഡി ഓർ പുട്ടെയാസിന്

വനിതാ വിഭാഗത്തിൽ സ്പെയിനിന്റെയും ബാഴ്‌സലോണയുടെയും മുൻ താരമായ അലക്സിയ പുട്ടെയാസ് പുരസ്കാരം നേടി. ഇത് മൂന്നാം തവണയാണ് പുട്ടെയാസ് ബാലൺ ഡി ഓർ സ്വന്തമാക്കുന്നത്. 2021ലും 2022ലും താരം പുരസ്കാരം നേടിയിരുന്നു. ബാഴ്‌സലോണയുടെ മികച്ച സീസണിലെ പ്രകടനമാണ് പുട്ടെയാസിന് നേട്ടമായത്.

ബാഴ്‌സലോണ വനിതാ ടീം മികച്ച ക്ലബ്ബിനുള്ള പുരസ്കാരം നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ പാരിസ് സെന്റ് ജെർമെയ്ൻ പുരസ്കാരം സ്വന്തമാക്കി. യുവതാരത്തിനുള്ള പുരുഷ വിഭാഗം പുരസ്കാരം ലാമിൻ യമാലിനും വനിതാ വിഭാഗത്തിലേത് വിക്കി ലോപ്പസിനും ലഭിച്ചു. ഇംഗ്ലണ്ട് താരം ബുക്കായോ സാക്കയ്ക്കാണ് സാമൂഹിക സേവനത്തിനുള്ള സോക്രട്ടീസ് പുരസ്കാരം.

ഫുട്ബോളിലെ വ്യക്തിഗത മികവിനുള്ള ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളിലൊന്നായ ബാലൺ ഡി ഓറിന്റെ 70-ാമത് പതിപ്പ് ആദ്യമായാണ് ലണ്ടനിൽ നടന്നത്. 1956ൽ ആരംഭിച്ച പുരസ്കാരത്തിന്റെ ചരിത്രത്തിൽ കെയ്‌ന്റെ നേട്ടം ഇംഗ്ലീഷ് ഫുട്ബോളിന് വലിയ അഭിമാനമായി.

Tags: ,