Sun Oct 25, 2026 7:00 pm
FLASH
ജിലു മോൾ രാജ്യത്തിനാകെ അഭിമാനം      |      സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കം; കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി      |      സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 11 മിസൈലുകൾ തകർത്തതായി സഖ്യസേന      |      അറബിക്കടലിൽ ന്യൂനമർദ്ദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് ഭീഷണി; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്      |      സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      
X

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കം; കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala / Flash / Latest News / News / Sports October 25, 2026

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് വർണാഭമായ തുടക്കം. എൻഐടി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപശിഖ തെളിയിച്ച് മേള ഉദ്ഘാടനം ചെയ്തു. ഒളിംപ്യൻ പി.ടി. ഉഷ, വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, കായിക താരങ്ങളായ പി.ആർ. ശ്രീജേഷ്, പി.യു. ചിത്ര, വിസ്മയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളെയും ഉൾപ്പെടുത്തി ഒരേ വേദിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത.കായിക മേഖലക്ക് പ്രത്യേക പാക്കേജ്

കേരളത്തിന് പുറത്തേക്ക് മത്സരങ്ങൾക്ക് പോകുന്ന എല്ലാ കുട്ടികൾക്കും സർക്കാർ ടി.എയും ഡി.എയും നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. കായിക മേഖലയ്ക്ക് സർക്കാർ വലിയ മുൻഗണന നൽകുമെന്നും സതീശൻ വ്യക്തമാക്കി. 2036 ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള പ്രത്യേക പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലഹരി മാഫിയക്കെതിരെയുള്ള ഏറ്റവും ശക്തമായ മറുപടിയാണ് സ്പോർട്സെന്നും കുട്ടികളെ ലഹരിക്ക് വിട്ടുനൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക സംസ്കാരം ശക്തിപ്പെടുത്താൻ സർക്കാർ കുട്ടികളുടെ താല്പര്യങ്ങൾക്കൊപ്പം നിൽക്കുമെന്ന് ചടങ്ങിൽ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീനും വ്യക്തമാക്കി.

പി ടി ഉഷയുടെ അഭ്യർത്ഥന

താൻ എവിടെ നിന്ന് വരുന്നു എന്നതിലല്ല, എവിടെ വരെ എത്തണം എന്ന് സ്വപ്നം കാണുന്നതിലാണ് കാര്യമെന്ന് ചടങ്ങിൽ സംസാരിച്ച പി ടി ഉഷ കുട്ടികളോട് ആഹ്വാനം ചെയ്തു. ഒളിംപിക്സിൽ ഒരു സെക്കന്റിന്റെ നൂറിലൊരു അംശത്തിന് മെഡൽ നഷ്ടമായതാണ് തന്റെ ഏറ്റവും വലിയ നിരാശയെന്നും, വീഴുമ്പോൾ എഴുന്നേറ്റ് ഓടുന്നതിലാണ് കാര്യമെന്നും അവർ ഓർമ്മിപ്പിച്ചു. 2036 ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ നിങ്ങളാണ് പ്രതീക്ഷയെന്നും ഉഷ കുട്ടികളോട് പറഞ്ഞു. ബാഡ്മിന്റൺ മത്സരത്തിനെത്തുന്ന കുട്ടികൾക്ക് ഷട്ടിൽ ബാറ്റുകൾ നൽകാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഉഷ കായികമന്ത്രിയോട് അഭ്യർത്ഥിച്ചു. നല്ല വിലകൊടുത്ത് കുട്ടികൾ തന്നെ ബാറ്റ് വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അത് മാറാൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

Tags: , ,