Thu Nov 12, 2026 10:09 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി

Kerala / Flash / HOME / Latest News November 12, 2026

കൊച്ചി: ബാര്‍ ഹോട്ടലുകളുടെ പ്രവർത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി. രാത്രി 12 മണിക്ക് ശേഷം പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചി റാഡിസണ്‍ ബ്ലൂവിന് പോലീസ് നല്‍കിയ നോട്ടീസാണ് ഹൈക്കോടതി റദ്ദാക്കിയത്.

എക്‌സൈസ് കമ്മീഷണറുടെ പ്രവര്‍ത്തനാനുമതി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണിവരെ പ്രവര്‍ത്തിക്കാം. കുറ്റകൃത്യ സാധ്യതയുണ്ട് എന്നതുകൊണ്ട് മാത്രം പ്രവര്‍ത്തന സമയം നിയന്ത്രിക്കാനാവില്ല. ഡിജെ പാര്‍ട്ടിയുടെ മറവില്‍ ലഹരി ഉപയോഗിച്ചാല്‍ പോലീസിന് കര്‍ശന നടപടിയെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി കടവന്ത്രിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസണ്‍ ബ്ലൂവിന്റെ ഹര്‍ജിയിലാണ് നടപടി.

കൊച്ചിയിൽ പരസ്യം നൽകി മദ്യപാന പാർട്ടി സംഘടിപ്പിച്ചുവെന്ന പേരിൽ‌ ഹോട്ടലിനെതിരെ പോലീസ് കേസെടുത്തിരുന്നു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ഡിജെ പാർട്ടി പുലർച്ചെ മൂന്ന് മണിവരെ നീണ്ടതായാണ് പോലീസിന്റെ കണ്ടെത്തൽ. ഹോട്ടലിൽ ചട്ടങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന.

Tags: , ,