Thu Nov 12, 2026 10:09 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.

HOME / Flash / Kerala / Latest News November 12, 2026

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാമിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ 17 കാരന്റെ മൊഴി പുറത്ത്. അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്നും സുഹൃത്തും മുന്‍കാമുകിയും അടുപ്പത്തിലായത് വൈരാഗ്യത്തിന് കാരണമായെന്നുമാണ് മൊഴി. അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും രണ്ടാംപ്രതി ഉമര്‍ എത്തിയത് പിന്നീടാണെന്നും 17കാരന്‍ പറഞ്ഞു.

കൊലപാതകത്തിന് ശേഷം അഭിരാമിന്റെ മൃതദേഹം മാറ്റാന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കനത്ത മഴയെ തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകന്‍ ഉമറാണെന്ന് ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ മൊഴി നല്‍കിയിരുന്നു. ഈ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അഭിരാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാങ്ങപ്പാറയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കാനായിരുന്നില്ല പദ്ധതിയെന്ന് കണ്ടെത്തി. മൃതദേഹം ചാക്കിലാക്കുമ്പോഴാണ് പ്രദേശത്ത് കനത്ത മഴ പെയ്യുന്നത്. ഇതോടെ ഇവരുടെ പദ്ധതി മുഴുവനായും ഉപേക്ഷിക്കേണ്ടതായി വന്നുവെന്നാണ് ഐശ്വര്യ പൊലീസിന് മൊഴി നല്‍കിയത്. അതോടെയാണ് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ വേഗത്തില്‍ കടന്നുകളഞ്ഞത്.

അഭിരാമിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലെല്ലാം രണ്ടാം പ്രതിയായ ഉമറിന് വലിയ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ തന്നെ മോഷണ കേസുകളില്‍ പ്രതിയായ 22 വയസുകാരനായ ഉമറിന്റെ സഹായി കൂടിയായിരുന്നു ഒന്നാം പ്രതിയായ 17 വയസുകാരന്‍. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് പലപ്പോഴും ഉമര്‍ മോഷണം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Tags: , ,