Fri Nov 13, 2026 10:13 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ

HOME / Flash / Kerala / Latest News November 13, 2026

​തിരുവനന്തപുരം: ശിശുദിനം ജീവകാരുണ്യത്തിന് മാറ്റിവെച്ച് ശ്രീകാര്യം ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ (ZEST 2026) മാതാപിതാക്കളുടെ കാർണിവൽ സംഘടിപ്പിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് നവംബർ 14-ന് അഞ്ചാമത് സെസ്റ്റ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
​മാതാപിതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പാണ് ഇത്തവണത്തെ പ്രധാന ആകർഷണം. സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ കലയും സംസ്കാരവും കാരുണ്യവുമായി കൈകോർക്കുന്നതാണ് ഈ ജനകീയ കൂട്ടായ്മ.
​രാവിലെ 8:30-ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ശ്രീമതി പ്രിയങ്ക നായർ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. രാത്രി 8:00-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് മുഖ്യാതിഥിയാകും. മേളയുടെ ഭാഗമായുള്ള ഫാഷൻ ഷോയിൽ (Runway & Couture) ഷോ സ്റ്റോപ്പർമാരായി ചലച്ചിത്ര താരവും യു.എസ്. ആർമി കോംബാറ്റ് വെറ്ററനുമായ ശ്രീ. സിറിയക് അലഞ്ചേരി, മോഡലും മിസ് യൂണിവേഴ്സ് കേരള ഫൈനലിസ്റ്റുമായ അമല വിജി തോംസൺ എന്നിവർ പങ്കെടുക്കും. സംഗീതം, നൃത്തം, നാടകം തുടങ്ങിയ വിവിധ കലാപരിപാടികളും സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ., സി.ബി.എസ്.ഇ. പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്.ജെ. എന്നിവരുടെയും പി.ടി.എ. നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജീവകാരുണ്യം ലക്ഷ്യത്തോടെയുള്ള ഈ മാതൃകാപരമായ ഒത്തുചേരലിലേക്ക് മാധ്യമങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

Tags: , ,