Sat Nov 14, 2026 1:43 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

കെ.സി.എഫ് സീസൺ 3, മിഥുന്‍ മാനുവല്‍ തോമസിന്റെ അണലി, ജിത്തു ജോസഫ് അവതരിപ്പിക്കുന്ന റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

Entertainment December 11, 2025

പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാർ. ഇന്നലെ ചെന്നൈയിൽ നടന്ന ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ആണ് പുതിയ സീരീസുകൾ ഉൾപ്പടെ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്. സൗത്ത് ഇന്ത്യന്‍ കണ്ടന്റുകളെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തില്‍ വലിയ നിക്ഷേപമാണ് ജിയോ ഹോട്‌സ്റ്റാര്‍ നടത്തുന്നത്. ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകൾ ഉൾപ്പടെ 25 ഓളം പുതിയ വെബ് സീരിസുകളും ഷോസും ആണ് ജിയോ ഹോട്ട്സ്റ്റാർ സൗത്ത് ഇന്ത്യയിൽ മാത്രമായി പ്രഖ്യാപിച്ചത്.

4000 കോടിയാണ് സൗത്ത് ഇന്ത്യന്‍ കണ്ടന്റുകള്‍ക്കായി നിക്ഷേപിച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി സമ്മതപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ മികച്ച കണ്ടന്റുകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇന്നലെ നടന്ന ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, നടൻ കമൽഹാസൻ, മോഹൻലാൽ, വിജയ് സേതുപതി ഉൾപ്പടെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. വിജയ് സേതുപതി നായകനാകുന്ന കാട്ടാന്‍, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ അണലി തുടങ്ങിയ സിനിമകളും നിരവധി സിരീസുകളും ഹോട്‌സ്റ്റാര്‍ പുറത്തിറക്കുന്നുണ്ട്. എല്ലാ പ്രൊജക്ടുകളുടെയും ഗ്ലിംപ്‌സും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

നിവിന്‍ പോളിയുടെ ഫാര്‍മ, കേരള ക്രൈം ഫയൽസ് സീസൺ 3 , റഹ്‌മാന്‍ കേന്ദ്ര കഥാപാത്രമായ 1000 ബേബീസ് സീസൺ 2 , ജിത്തു ജോസഫ് അവതരിപ്പിക്കുന്ന റോസ്‌ലിൻ, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നിവയാണ് മലയാളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സീരിസുകൾ. തമിഴില്‍ ബാച്ച്‌മേറ്റ്‌സ്, റിസോര്‍ട്ട്, എല്‍.ബി.ഡബ്ല്യൂ, തുടങ്ങിയ സിരീസുകളുടെ ഗ്ലിംപ്‌സ് പുറത്തുവിട്ടിട്ടുണ്ട്. തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള ഹാര്‍ട്ട് ബീറ്റ്‌സിന്റെ മൂന്നാം സീസണും ഹോട്‌സ്റ്റാറിന്റെ ലൈനപ്പിലുണ്ട്.

ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ ആണ് കേരള ക്രൈം ഫയൽസ് ഒരുക്കിയത്. ആദ്യ രണ്ട് ഭാഗങ്ങൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്. കിഷ്കിന്ധാ കാണ്ഡം, എക്കോ തുടങ്ങിയ സിനിമകളുടെ രചയിതാവായ ബാഹുൽ രമേശ് ആണ് ഈ സീരിസിന്റെ രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കിയത്. നജീം കോയ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സീരീസ് ആണ് 1000 ബേബീസ്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിച്ചത്. നജീം കോയ, അറൂസ് ഇർഫാൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ സീരീസിൽ റഹ്‌മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ തെലുങ്ക് താരം നാഗാര്‍ജുനയും തമിഴ് താരം വിജയ് സേതുപതിയും ചേര്‍ന്ന് ആദരിച്ചതും ചടങ്ങിന്റെ മാറ്റ് കൂട്ടി. നേരിട്ട് അഭിനന്ദിക്കാനാകാത്തതിനാല്‍ ഇത്രയും വലിയ ചടങ്ങില്‍ വെച്ച് തന്റെ അഭിനന്ദനമറിയിക്കുകയാണെന്ന് നാഗാര്‍ജുന പറഞ്ഞു. ഇഷ്ടതാരത്തെ ആദരിക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമാണെന്ന് വിജയ് സേതുപതിയും കൂട്ടിച്ചേര്‍ത്തു.