Sat Nov 14, 2026 1:43 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

Entertainment December 10, 2025

രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12 – ന്, രജനികാന്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ യെജമാൻ, പ്രേക്ഷകർക്ക് വിരുന്നു മായി വീണ്ടും തീയേറ്ററിലെത്തുന്നു. ആദർശ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടും റിലീസ് ചെയ്യുന്നത്. എ.വി.എം പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം ആർ.വി. ഉദയകുമാർ നിർവ്വഹിക്കുന്നു. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തിൽ, ദൃശ്യപ്പൊലിമയോടെ എത്തുന്ന ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു.ആദ്യ കാലത്ത് തനിക്ക് മുന്നിൽ വാതിൽ കൊട്ടി അടച്ച എ.വി.എം ന്, യെജമാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം സമ്മാനിച്ച് പകരം വീട്ടിയ രജനികാന്ത്, പിന്നീട് എ.വി.എമ്മിന്റെ ഇഷ്ട നടനായി മാറുകയായിരുന്നു.

സ്വന്തം നാടിനെയും, ജനങ്ങളെയും സേവിച്ച, ജനങ്ങളുടെ യെജമാനൻ ആയി ജീവിച്ച ഒരു ചെറുപ്പകാരന്റെ കഥയാണ് ചിത്രം പറയുന്നത്. എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കഥ തിരഞ്ഞെടുത്തതോടെ, ചിത്രത്തെ ജനങ്ങൾ രണ്ട്കൈയ്യും നീണ്ടി സ്വീകരിക്കുകയായിരുന്നു. തമിഴ് നാട്ടിലും, കേരളത്തിലും,നൂറ്റി എഴുപത്തിയഞ്ച് ദിവസം തുടർച്ചയായാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.മീന അവതരിപ്പിക്കുന്ന വൈത്തീശ്വരി എന്ന സുന്ദരിപ്പെണ്ണിനെ സ്വന്തമാക്കാൻ, രജനികാന്തും, വില്ലൻ വേഷത്തിലെത്തുന്ന നെപ്പോളിയനും തമ്മിൽ നടക്കുന്ന കാളവണ്ടി മൽസരം പ്രേക്ഷകരെ ആകർഷിക്കും. 1993 – ൽ പുറത്തിറങ്ങിയ യെജമാൻ പുതിയ തലമുറക്കും വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കും.

എ.വി.എം. പ്രൊഡക്ഷൻസ് നിർമ്മിച്ച യെജമാൻ ആർ.വി. ഉദയകുമാർ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – കാർത്തിക് രാജ, എഡിറ്റർ-നാഗരാജ്, സംഗീതം – ഇളയരാജ,വിതരണം – ആദർശ് ഫിലിംസ്, പി.ആർ. ഒ – അയ്മനം സാജൻരജനികാന്ത്, മീന, ഐശ്വര്യ, എം.എം. നമ്പ്യാർ, നെപ്പോളിയൻ, കൗണ്ടമണി, മനോരമ, വിജയകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. അയ്മനം സാജൻ