Sat Nov 14, 2026 1:43 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ വിതരണം ചെയ്തു

Entertainment December 8, 2025

പുലരി ടീ വിയുടെ മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി ചലച്ചിത്ര, ടെലിവിഷൻ, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്കൽ വീഡിയോ ആൽബം 2025 അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്റിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.രഞ്ജിത്ത് രജപുത്ര (ജനപ്രിയ ചിത്രം തുടരും), അനിൽദേവ് (മികച്ച ചിത്രം, മികച്ച സംവിധായകൻ -ഉറ്റവർ), എ ആർ വാടിക്കൽ ( നവാഗത സംവിധായകൻ, തിരക്കഥാകൃത്ത് -മദർ മേരി), നിരഞ്ജ് മണിയൻപിള്ള രാജു (നടൻ – ഗു, ത്രയം), ലാലി പി എം (നടി – മദർ മേരി), മഞ്ജു നിഷാദ് (നടി – ട്രെയ്സിംഗ് ഷാഡോ), ആതിര സുധീർ (പുതുമുഖ നായിക -ഉറ്റവർ), രാംഗോപാൽ ഹരികൃഷ്ണൻ (സംഗീത സംവിധാനം -ഉറ്റവർ), അൻവർ സാദത്ത് (ഗായകൻ – മിലൻ), അലോഷ്യസ് പെരേര (ഗായകൻ – തൂലിക), രഞ്ജിനി സുധീരൻ (ബി ജി എം – മിലൻ), സഞ്ജു എസ് സാഹിബ്ബ് (പ്രോജക്ട് ഡിസൈനർ – ഉറ്റവർ), ജനപ്രിയ സീരിയൽ ഗീതാഗോവിന്ദം (ഏഷ്യാനെറ്റ്), മികച്ച സീരിയൽ – മാംഗല്യം തന്തുനാനേന (ആർപി ശ്രീകുമാർ -സൂര്യ ടീവി), ശ്രീജിത്ത് പലേരി (സംവിധായകൻ – മാംഗല്യം തന്തുനാനേന), പ്രയാൻ വിഷ്ണു (നടൻ – സുഖമോദേവി , ഫ്ളവേഴ്സ്), സുസ്മിത പ്രഭാകരൻ (നടി – സുഖമോദേവി), പ്രിയൻ (ക്യാമറ – പവിത്രം, ഏഷ്യാനെറ്റ്), അനന്തു (എഡിറ്റർ- പെയ്തൊഴിയാതെ, സൂര്യ), ആർച്ച എസ് നായർ (ഭാവി വാഗ്ദാനം), തമ്പി ആര്യനാട് (വസ്ത്രാലങ്കാരം – പവിത്രം), രഞ്ജിത്  തിരുവല്ലം (ചമയം – ടീച്ചറമ്മ, ഏഷ്യാനെറ്റ്), സക്കീർ ഹുസൈൻ (കല – മൗനരാഗം ഏഷ്യാനെറ്റ്), പ്രകാശ് വടകര (നടൻ – സ്റ്റെയിൽമേറ്റ്, ഹ്രസ്വചിത്രം), അജിൽ മണിമുത്ത് (ഹ്രസ്വചിത്രം – സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്), പ്രഭ ടി കെ (പൊൻമകൾ – മ്യൂസിക്കൽ വീഡിയോ) തുടങ്ങി എല്ലാ കാറ്റഗറിയിലെയും ജേതാക്കൾ അവാർഡുകൾ സ്വീകരിച്ചു.സംവിധായകൻ ടി എസ് സുരേഷ്ബാബു, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, നടി മായാ വിശ്വനാഥ്, സംവിധായകൻ സിവി പ്രേംകുമാർ, നടി ദീപ ഷാനു, ഫിലിം ക്രിട്ടിക്ക് സുനിൽ സിഇ, അജയ് തുണ്ടത്തിൽ എന്നിവരാണ് അവാർഡു വിതരണം നടത്തിയത്. പുലരി ടീവി പ്രോഗ്രാം ഹെഡ് ജോളിമസ്, സി ഇ ഓ ജിട്രസ് യോഹന്നാൻ എന്നിവർ സംസാരിച്ചു. ഷെൽമ, സ്വപ്ന എന്നിവരാണ് പ്രോഗ്രാം ആങ്കർ ചെയ്തത്. പിആർഓ – അജയ് തുണ്ടത്തിൽ ……….