Sat Nov 14, 2026 3:30 am
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

ഫയർഫൈറ്റിംഗ് റോബോട്ടും ബൂംലിഫ്റ്റും; അത്യാധുനിക അഗ്നിശമന ഉപകരണങ്ങളുമായി സിയാൽ

HOME / Kerala June 18, 2025

കൊച്ചി : സിയാലിന്റെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി രണ്ട് അത്യന്താധുനിക ഉപകരണങ്ങൾ അനാവരണം ചെയ്തു. സിയാൽ സെൻട്രൽ ബ്ലോക്കിൽ വച്ചു നടന്ന ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ആർട്ടികുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് എന്നീ ഉപകരണങ്ങളാണ് അനാവരണം ചെയ്തത്. 

ആർട്ടികുലേറ്റഡ് ബൂം ലിഫ്റ്റ് – 28 മീറ്റർ വരെ ഉയരത്തിലുള്ള  രക്ഷാപ്രവർത്തനത്തിനും അഗ്നിശമന പ്രവർത്തനങ്ങൾക്കും ഉപകരണം ഉപയോഗിക്കാനാവും. ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് 250 കിലോഗ്രാം വരെ ഭാരമെടുക്കാനുമുള്ള ശേഷിയുണ്ട്.  

മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് –  അപകടകരമായ സ്ഥലങ്ങളിലേക്ക് ചെന്നുകയറി അഗ്നിശമന പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ളതാണ് ഈ റോബോട്ട്. റിമോട്ടുകൊണ്ട് നിയന്ത്രിക്കാനാവുന്ന റോബോട്ടിൽ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. 360 ഡിഗ്രിയിലും തീയണക്കാൻ ശേഷിയുള്ളതാണ് ഈ ഉപകരണം. 

പുതിയ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത തെളിയിക്കുന്ന പ്രദർശനവും ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജയരാജൻ വി, സജി.കെ ജോർജ്, എയർപോർട്ട് ഡയറക്ടർ മനു. ജി, എ.ആർ.എഫ്.എഫ് ഹെഡ് സോജൻ കോശി, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.