Tue Sep 22, 2026 11:04 pm
FLASH
X

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

HOME / Kerala June 16, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നും അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. പലയിടങ്ങളിലും ട്രാക്കില്‍ മരം വീണു. തിരുവനന്തപുരത്തുനിന്നും 5.20 ന് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് 7.30-നാണ് സര്‍വീസ് ആരംഭിക്കുക. വേണാട് എക്‌സ്പ്രസ് 2 മണിക്കൂര്‍ വൈകിയാണ് ഓടുക. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് 50 മിനിറ്റോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം അമൃത എക്‌സ്പ്രസും 50 മിനിറ്റ് വൈകിയാണ് ഓടുന്നത്.