Wed Feb 11, 2026 4:43 pm
FLASH
X
booked.net

ഈ വലയം സിനിമ മെയ്‌ 30 ന് റിലീസ് ചെയ്യും

Entertainment May 7, 2025

ശാലു റഹീം, ആഷ്‌ലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വർമ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഈ വലയം”എന്ന ചിത്രം മെയ്‌ 30ന് റിലീസ് ചെയ്യുന്നു.അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ജെ പി, അനീസ് ഏബ്രഹാം, കിഷോർ, പീതാംബരൻ, കുമാർ, വിനോദ് തോമസ് മാധവ്, സാന്ദ്ര നായർ, ഗീതാമാത്തൻ, സിന്ദ്ര, ജയന്തി നരേന്ദ്രനാഥ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ .ജി.ഡി.എസ്.എൻ എന്റർടൈൻമെന്റസിന്റെ ബാനറിൽ ജോബി ജോയ് വിലങ്ങൻപാറ നിർമ്മിക്കുന്ന “ഈ വലയം “എന്ന ഫാമിലി ഡ്രാമ ചിത്രത്തിൽ യുവതലമുറയുടെ മൊബൈൽ അഡിക്ഷന്റെ കഥ പറയുന്നു. ശ്രീജിത്ത് മോഹൻദാസ് തിരക്കഥയും സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കമലാനന്ദൻ നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ എഴുതിയ വരികൾക്ക് ജെറി അമൽദേവ് ആണ് സംഗീതം. മധു ബാലകൃഷ്ണൻ, മഞ്ജരി, ലതിക, സംഗീത, ദുർഗ്ഗ വിശ്വനാഥ്, വിനോദ് ഉദയാനപുരം എന്നിവരാണ് ഗായകർ. എഡിറ്റർ-ശശികുമാർ.
പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,കല-വിനോദ് ജോർജ്ജ്,മേക്കപ്പ്-ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം-ഷിബുതങ്കപ്പള്ളി,പരസ്യകല-ആട്രോ കാർപസ്, അസോ.ഡയറക്ടർ-ജയരാജൻ അമ്പാടി, ശ്രീജിത്ത് മോഹൻദാസ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ-ഷിഹാബ് അലി, വിതരണം നന്ത്യാട്ട് റിലീസ്, ചിത്രത്തിൻ്റെ പി.ആർ.ഒ- എ.എസ് ദിനേശ് ആണ്.