54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച തിരക്കഥ ഉള്‍പ്പടെ നാല് പുരസ്കാരങ്ങള്‍ ആടുജീവിതം നേടി. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിനാണ്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്. ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങള്‍ ആടുജീവിതം നേടി.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം. മികച്ച നടിമാരായി ഉര്‍വശിയെയും (ഉള്ളൊഴുക്ക്), ബീന ആര്. ചന്ദ്രന് (തടവ്) എന്നിവരെയും മികച്ച നടനായി പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണം എന്നിവർക്കും പ്രത്യേക ജൂറി പരാമർശമുണ്ട്
2023ലെ സംസ്ഥാന അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകള്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളില്‍ നാല് സിനിമകള്‍ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകള്വസാനറൗണ്ടില് എത്തി. ഇതില്‍ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.
ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് ഹിന്ദി സംവിധായകൻ സുധീർ മിശ്രയാണ് അവാർഡ് നിർണയ ജൂറി ചെയർമാൻ.സംവിധായകൻ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരുന്നുസുധീർ മിശ്ര, പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർക്കു പുറമെ അന്തിമ വിധിനിർണയ സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവന്, നടി ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവത്സൻ ജെ.മേനോന് എന്നിവരും അംഗങ്ങളായിരിരുന്നു.