Fri Oct 30, 2026 3:40 pm
FLASH
ശങ്കരാ… നാദശരീരാ പരാ’; ‘ശങ്കരാഭരണം’ വീണ്ടും തിയറ്ററുകളിലേക്ക്      |      പ്രതിധ്വനി ഏഷ്യാനെറ്റ് ന്യൂസ് ഐ.ടി കലോത്സവം 2026: രജിസ്ട്രേഷന്‍ ആരംഭിച്ചുനവംബര്‍ 19 മുതല്‍ 24 വരെ ടെക്നോപാര്‍ക്കില്‍രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ      |      ഭാഭയുടെ സ്വപ്നങ്ങളും ശാസ്ത്രീയ സ്വയംപര്യാപ്തതയും      |            |      ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്      |      വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രചോദനമായി ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല.      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      നിയമത്തിന് മുന്നിൽ ആരും അതീതരല്ല!      |      
X

പ്രതിധ്വനി ഏഷ്യാനെറ്റ് ന്യൂസ് ഐ.ടി കലോത്സവം 2026: രജിസ്ട്രേഷന്‍ ആരംഭിച്ചുനവംബര്‍ 19 മുതല്‍ 24 വരെ ടെക്നോപാര്‍ക്കില്‍രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ

Entertainment / Flash / Kerala / Latest News October 30, 2026


തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സാംസ്കാരിക-ക്ഷേമ സംഘടനയായ പ്രതിധ്വനി, ഏഷ്യാനെറ്റ് ന്യൂസിന്‍റെയും ടെക്നോപാര്‍ക്കിന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ ഐ.ടി കലോത്സവം 2026 ന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഐ.ടി ജീവനക്കാര്‍ക്കായി വിവിധ വിഭാഗങ്ങളിലായി 50 ഇനം മത്സരങ്ങളും ജീവനക്കാരുടെ മക്കള്‍ക്കായി പ്രത്യേക കിഡ്സ് ഫെസ്റ്റും കലോത്സവത്തിന്‍റെ ഭാഗമായി നടക്കും. നവംബര്‍ 19 മുതല്‍ 24 വരെ ടെക്നോപാര്‍ക്കിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒക്ടോബര്‍ 31 ആണ് രജിസ്ട്രേഷന്‍റെ അവസാന തീയതി.

കഴിഞ്ഞ 14 വര്‍ഷമായി ഐ.ടി ജീവനക്കാരുടെ ക്ഷേമത്തിനും കലാ-കായിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്ന സംഘടനയാണ് പ്രതിധ്വനി. കേരളത്തിലെ ഐ.ടി ജീവനക്കാരുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും സര്‍ഗാത്മകതയ്ക്ക് വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിധ്വനി ഐ.ടി കലോത്സവം സംഘടിപ്പിക്കുന്നത്.

വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കലോത്സവത്തിന്‍റെ ഭാഗമായി നടക്കും. മോണോ ആക്ട്, മിമിക്രി, ലളിതഗാനം, മാപ്പിളപ്പാട്ട്, വിവിധ ശാസ്ത്രീയ നൃത്തങ്ങള്‍, സംഗീതോപകരണ മത്സരങ്ങള്‍, കവിതാപാരായണം, പ്രസംഗം, ഫോട്ടോഗ്രഫി, സ്റ്റാന്‍ഡ്-അപ്പ് കോമഡി തുടങ്ങിയവയാണ് പ്രധാന വ്യക്തിഗത മത്സരങ്ങള്‍. തിരുവാതിര, ഒപ്പന, ഗ്രൂപ്പ് ഡാന്‍സ്, നാടന്‍പാട്ട്, മൈം, സ്കിറ്റ് തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും.

ഫാഷന്‍ ഷോ, ഡാന്‍സ് വാര്‍, ബാന്‍ഡ് വാര്‍ തുടങ്ങിയ മെഗാ മത്സരങ്ങളും കലോത്സവത്തിന്‍റെ ആകര്‍ഷണങ്ങളാണ്. ജീവനക്കാരുടെ മക്കള്‍ക്കായി കിന്‍റര്‍ഗാര്‍ട്ടന്‍ (കെജി), ലോവര്‍ പ്രൈമറി (എല്‍പി), അപ്പര്‍ പ്രൈമറി (യുപി), ഹൈസ്കൂള്‍ (എച്ച്എസ്) വിഭാഗങ്ങളിലായി പ്രത്യേക കിഡ്സ് ഫെസ്റ്റും സംഘടിപ്പിക്കും.

നവംബര്‍ 19 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റിന്‍റെ സംഗീതനിശയും നവംബര്‍ 24 ന് നടക്കുന്ന സമാപനച്ചടങ്ങില്‍ ഗായകന്‍ സൂരജ് സന്തോഷിന്‍റെ സംഗീതനിശയും അരങ്ങേറും.

ഐ.ടി മേഖലയിലെ തിരക്കുകള്‍ക്കിടയില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും വിവിധ കമ്പനികളിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലോത്സവം അവസരമൊരുക്കും. സ്കൂള്‍ കലോത്സവത്തിന്‍റെ മാതൃകയില്‍ ഐ.ടി മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഈ കലാമേള കേരളത്തിലെ ഐ.ടി സമൂഹത്തിന്‍റെ സര്‍ഗാത്മകതയും കൂട്ടായ്മയും ആഘോഷിക്കുന്ന വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

വിജയികള്‍ക്ക് മെഡലുകളും ട്രോഫികളും ക്യാഷ് അവാര്‍ഡുകളും ലഭിക്കും. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കമ്പനിക്ക് എവര്‍റോളിങ് ട്രോഫിയും സമ്മാനിക്കും.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: itkalolsavam.prathidhwani.org

രജിസ്ട്രേഷന്‍ അവസാന തീയതി: 2026 ഒക്ടോബര്‍ 31.