Fri Oct 30, 2026 1:09 pm
FLASH
പ്രതിധ്വനി ഏഷ്യാനെറ്റ് ന്യൂസ് ഐ.ടി കലോത്സവം 2026: രജിസ്ട്രേഷന്‍ ആരംഭിച്ചുനവംബര്‍ 19 മുതല്‍ 24 വരെ ടെക്നോപാര്‍ക്കില്‍രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ      |      ഭാഭയുടെ സ്വപ്നങ്ങളും ശാസ്ത്രീയ സ്വയംപര്യാപ്തതയും      |            |      ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്      |      വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രചോദനമായി ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല.      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      നിയമത്തിന് മുന്നിൽ ആരും അതീതരല്ല!      |      പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ ജനുവരി 15 ന് തിയേറ്ററുകളിലേക്ക്      |      
X

വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രചോദനമായി ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026

Kerala / Flash / Latest News / Tech October 30, 2026

വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രചോദനമായി ഐഐടി പാലക്കാട് ടെക്‌നോളജി ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ (ടെകിന്‍) സംഘടിപ്പിച്ച ‘സമഗ്ര 2.0 ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു. മെയ്റ്റി സ്‌റ്റാർട്ടപ്പ് ഹബ് സി.ഇ.ഒ ഡോ. പനീർസെൽവം മദനഗോപാൽ ഡിജിറ്റൽ ഇന്ത്യ ടു ഡീപ് ടെക്ക് ഇന്ത്യ – നവീകരണ നയത്തിന്റെ അടുത്ത ദശകങ്ങൾ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഐ.എസ്.ആർ.ഒ ഗഗൻയാൻ മിഷൻ ബഹിരാകാശ യാത്രികൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ അതിഥിയായി പങ്കെടുത്തു.

പ്രൊഫൗണ്ട്.മി കോ-ഫൗണ്ടറും സി.ഇ.ഒയുമായ അനുജ് റാത്തി, ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടർ സി. ബാലഗോപാൽ, ഐ.ഐ.ടി ഡീൻ ഐ.സി.എസ്.ആർ ഡോ. അരവിന്ദ് അജോയ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

ജലവും ശുചിത്വവും, മെഡിക്കല്‍ ടെക്‌നോളജി, അഗ്രി & ഫുഡ് ടെക്‌നോളജി തുടങ്ങിയ പ്രധാന മേഖലകളിലെ വളര്‍ന്നുവരുന്ന നൂതനാശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപഭോക്താക്കളും നിക്ഷേപകരുമായി ആശയവിനിമത്തിനും വിപണി സാധ്യതകള്‍ കണ്ടെത്താനും സര്‍ക്കാര്‍-ഇതര സാമ്പത്തിക സഹായം ഉറപ്പാക്കാനുമുള്ള വേദിയായി മാറി. 500 ലധികം പങ്കാളികള്‍, തെരഞ്ഞെടുക്കപ്പെട്ട 40 സ്റ്റാര്‍ട്ടപ്പുകള്‍, 30 പ്രമുഖ പ്രഭാഷകര്‍ എന്നിവര്‍ സമഗ്രയുടെ ഭാഗമായി. സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രതിനിധികള്‍, ഗവേഷകര്‍ എന്നിവര്‍ക്കായി ബിസിനസ് കൂടിക്കാഴ്ചകള്‍, തിരഞ്ഞെടുത്ത സംരംഭങ്ങളും നവീനാശയങ്ങളും ഉള്‍പ്പെടുത്തി സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, ഇന്‍വെസ്റ്റര്‍ പിച്ചിംഗ് സെഷനുകള്‍, ബിസിനസ് നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുന്ന കൂടിക്കാഴ്ചകള്‍, വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന സെഷനുകള്‍, സ്റ്റാര്‍ട്ടപ്പുകളെ ഉപഭോക്താക്കളുമായും പങ്കാളികളുമായും ബന്ധിപ്പിക്കുന്ന ബിസിനസ് സഹകരണാവസരങ്ങള്‍ എന്നിവയും ഉണ്ടായി.

ഇന്ന് സമാപിക്കും

സമഗ്ര 2.0 (ഒക്ടോബർ 30) സമാപിക്കും. രണ്ടാം ദിനത്തിൽ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംഭശിവൻ റാവു, കേരള സ്‌റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവർ പവർ ടോക്ക്, പാനൽ ചർച്ച എന്നിവയുടെ ഭാഗമാകും. സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയും ഉണ്ടാകും.

IIT

Tags: , ,