തിരുവനന്തപുരം : സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.വൈകിട്ട് നാലിന് ആരംഭിക്കുന്ന ചടങ്ങിൽ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനങ്ങളിലൂടെ കേരളത്തിന്റെ യശസ്സുയർത്തിയ മലയാളി കായികതാരങ്ങളെ ആദരിക്കും. മലയാളസംഗീതത്തിന്റെ ഏഴ് പതിറ്റാണ്ടുകളായുള്ള പരിണാമയാത്രയും കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ സംഗീതം ചെലുത്തിയ സ്വാധീനവും ആവിഷ്കരിക്കുന്ന ‘ഗാനാഞ്ജലി – കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ വൈകിട്ട് ആറ് മുതൽ എട്ട് വരെ അരങ്ങേറും. വൈകിട്ട് എട്ട് മുതൽ ഒൻപത് വരെ സുമ വർമയുടെ നേതൃത്വത്തിൽ പ്രത്യേക ശാസ്ത്രീയ നൃത്താവിഷ്കാരം അരങ്ങേറും.



