Sun Nov 15, 2026 1:37 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

Entertainment April 21, 2026

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു”

തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്.പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പിന്നിൽ ആറേഴുപേർ പേർ കൂടി മുന്നേറുന്നു. ഇവർ സാധാരണ ആളുകൾ അല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടിപരവും സാങ്കേതികവുമായ മികവുകൾ ഒന്നിച്ചുകൂടിയ “ഡ്രീം കളക്ടീവ്” ഈ സിനിമയിൽ ഇവർ ഓരോരുത്തരും സൂക്ഷ്മമായി തെരഞ്ഞെടുത്തവർ, ഓരോരുത്തരും നിർണായക പങ്കുവഹിക്കുന്നവർ, അവരോരുത്തരും ശക്തമായ സാന്നിധ്യങ്ങളാണ് ഈ ചിത്രത്തിൽ.

ഈ പോസ്റ്റർ ഒരു സാധാരണ പ്രഖ്യാപനം മാത്രമല്ല അതിനപ്പുറം പ്രഗത്ഭരായ എല്ലാവരും ഒന്നിച്ചെത്തുമ്പോൾ മാത്രമേ സാദ്ധ്യമാകുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവത്തിന്റെ സൂചനയാണ്. ടീം പുറത്തിറക്കിയ “അത് ഒരു ഗർജ്ജനമാണ്” എന്ന തീം ഗാനം ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന മനുഷ്യന്റെ ആത്മവിശ്വാസവും അതിജീവനശേഷിയും അവതരിപ്പിക്കുന്നു. വേദനയും പരാജയങ്ങളും ഉണ്ടായാലും പിന്നോട്ട് പോകാതെ മുന്നോട്ട് പോകാനുള്ള മനസ്സ് തന്നെയാണ് യഥാർത്ഥ ശക്തി എന്ന് ഈ ഗാനം പറയുന്നു. പ്രശസ്തിയോ അംഗീകാരമോ ഇല്ലാതിരുന്നാലും, കൈവിടാതെ മുന്നേറുന്നതാണ് ഓരോരുത്തരുടെയും യഥാർത്ഥ ഗർജ്ജനം.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വേൾഡ് ക്ലാസ് സാങ്കേതിക സംഘമാണ്: ഹൗസ്‌ ഓഫ് ദി ഡ്രാഗൺ, ഫാൾ ഔട്ട് പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ഈ ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിമൽ, ഓം ശാന്തി ഓം എന്നിവയിലെ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ.
ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ബാറ്റ്മാൻ ഫോറെവർ, സ്നോ പിയേഴ്സർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്സ്‌ കൈകാര്യം ചെയ്യുന്നത്. ആത്മാവിനെ സ്പർശിക്കുന്ന സംഗീതത്തിനായി അറിയപ്പെടുന്ന കംപോസർ, മലയാളി കൂടിയായ ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രവീൺ ആന്റണി എഡിറ്റിങ്ങും സച്ചിൻ ലോവലേക്കർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി ആർ ഓ : പ്രതീഷ് ശേഖർ.

ഈ ചിത്രം ഒരു സമാന്തരമായ മിത്തോളജിക്കൽ ലോകത്തിലാണ് ഒരുക്കുന്നത്. പുരാതനതയുടെ സ്പർശമുള്ളതായിട്ടും പൂർണ്ണമായും സങ്കൽപ്പാത്മകമായ ഒരു ലോകം. പരിചിതമായതും അതേ സമയം പൂർണ്ണമായും പുതുമയുള്ളതുമായ ഒരു സിനിമാറ്റിക് അനുഭവം.വിജയ് ദേവരകൊണ്ട തന്റെ ഓരോ ചിത്രത്തിലൂടെയും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന, വെല്ലുവിളികളെ സ്വീകരിക്കുന്ന ഒരു നടനാണ്. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വലിയ മാറ്റമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.ശൗരു, തന്റെ ആദ്യ ചിത്രം ഹി നാനാ വഴി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശേഷം, ഇപ്പോൾ കൂടുതൽ വലുതും ആഴമുള്ളതുമായ കഥയിലേക്ക് കടക്കുകയാണ്. മുൻ ചിത്രത്തോട് പൂർണ്ണമായും വ്യത്യസ്തമായ ഈ പ്രോജക്റ്റ്, അതിരുകൾ കടന്നുപോകുന്ന കഥപറച്ചിലിനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വ്യക്തമാക്കുന്നു.

പ്രഖ്യാപന പോസ്റ്റർ തന്നെ ഈ ചിത്രത്തിന്റെ ഭാവവും വ്യാപ്തിയും വ്യക്തമാക്കുന്നു : മുന്നിൽ വിജയ് ദേവരകൊണ്ടയും ശൗര്യുവും, പിന്നിൽ അവരുടെ കലയുടെ യോദ്ധാക്കളെ പോലെ നിൽക്കുന്ന ഒരു ശക്തമായ ടീം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഒന്നിച്ചുകൂടുന്ന ഈ ചിത്രം, ആഗോള തലത്തിൽ ശ്രദ്ധേയമായൊരു സിനിമ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. എല്ലാ അർത്ഥത്തിലും ഇത് ഒരു വലിയ ശ്രമമാണ് — ഒരു “ബിഗ് ബാംഗർ” അനുഭവം.