Sun Nov 15, 2026 1:37 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

U/Aസർട്ടിഫിക്കറ്റുമായിപള്ളിച്ചട്ടമ്പി എത്തുന്നു

Entertainment April 13, 2026

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു വിഷുക്കാലം ആലോഷിക്കാനായി ഏപ്രിൽ പതിനഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. സമീപകാല മലയാള സിനിമയിൽ ഏറ്റവും മുതൽ മടക്കിൽ എത്തുന്ന മാസ് എൻ്റെർടൈനർ ചിത്രമാണ് പള്ളി ചുട്ടമ്പി വേൾഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ നൗഫൽ ബ്രജോഷ് മുഹമ്മദ്, ചാണക്യചരൺ, ചൈതന്യ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 1957-58 കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ഒരു കാർഷിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.


ആകാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി . എതിർ ശബ്‌ദങ്ങൾക്ക് അവസ്സരമില്ലാത്ത ഒരു കാലവും, ഒരു സമൂഹത്തേയും ഞെട്ടിച്ചു കൊണ്ട് ഒരു എതിർ ശബ്‌ദം എത്തുന്നതോടെയാണ് ചിത്രം സംഘർഷഭരിതമാകുന്നത് . ഒരു കൊമേഴ്‌സ്യൽ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും കോർത്തിണക്കിയുള്ള ഒരു ക്ളീൻ എൻ്റെർനറാണ് ഈ ചിത്രം കയാദു ലോഹറാണ് നായിക. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദർശനത്തിനെ ത്തുന്നത്. വിജയരാഘവൻ, ബാബുരാജ്,സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ )ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഈ കുര്യൻ,വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു.

കോ – പ്രൊഡ്യൂസേർസ് – തൻസീർ സലാം, മേഘ ശ്യാം. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ’ സംഗീതം’-ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം – ടിജോ ടോമി. എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്. കലാസംവിധാനം – ദിലീപ് നാഥ്. മേക്കപ്പ് -റഷീദ് അഹമ്മദ്. കോസ്റ്റ്യും – ഡിസൈൻ-മഞ്ജഷ രാധാകൃഷ്ണൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് -റിഷ് ലാൽ ഉണ്ണികൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല . ഫിനാൻസ് – കൺട്രോളർ – അനിൽ ആമ്പല്ലൂർ, ലൈൻ പ്രൊഡ്യൂസർ – അലക്സ്. ഈ ‘ കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോബിൾ ജേക്കബ്ബ്. പ്രൊഡക്ഷൻ മാനേജേഴ്സ് – എബി കോടിയാട്ട്, ജെറി വിൻസൻ്റെ. വാഴൂർ ജോസ്.