Sat Nov 14, 2026 1:13 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

സ്ത്രീ ശാക്തീകരണത്തിൻ്റെ സന്ദേശവുമായി മലയാളം ദൂരദർശനിൽ ധീര

Entertainment February 21, 2026

സ്വപ്നങ്ങളോടെ തുടങ്ങുന്ന പല ദാമ്പത്യങ്ങളും സ്ത്രീപീഡനം, ഗാർഹിക പീഡനം, വൈകാരിക ചൂഷണം തുടങ്ങിയവയിലൂടെ പേടിസ്വപ്നങ്ങളായി മാറുമ്പോൾ നിരാശയിൽ മുങ്ങുന്ന പല സ്ത്രീകളും ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. മലയാളം ദൂരദർശനിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് സംപ്രേഷണം തുടരുന്ന “ധീര” എന്ന പരമ്പരയുടെ പ്രസക്തി ഇവിടെ ആരംഭിക്കുന്നു. നിയമത്തിൻ്റെ വഴിയിൽ കൈ പിടിച്ച് കോടതി മുറികളിൽ നീതി ലഭിക്കുന്നതിനും അതിലൂടെ ഓരോ സ്ത്രീക്കും പ്രതീക്ഷയുടെ വെളിച്ചം പകരുന്നതിനും നിങ്ങൾ ഒറ്റയ്ക്കല്ലെന്നും നിങ്ങളുടെ ശബ്ദം ഉയർത്താനും തിരിച്ചു പോരാടാനും വീണ്ടും എഴുന്നേറ്റ് നിവർന്ന് നില്ക്കാനും തക്ക വിധത്തിൽ സ്ത്രീകളെ ശാക്തീകരിക്കുന്ന സന്ദേശവുമായാണ് തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് ധീര എത്തുന്നത്.

ദിനേശ് പണിക്കർ, കെ കെ മേനോൻ, പയ്യന്നൂർ മുരളി, സന്തോഷ് ശശിധരൻ, അഭിജിത്, മിഥുൻ, ബ്രഷ്നേവ്, സാജു ആറ്റിങ്ങൽ, വിനായക്, നിഹാസ്, അർച്ചന മേനോൻ, ശ്രീകല ശശിധരൻ, രക്ഷാരാജ്, ഐശ്വര്യ സുരേഷ്, ലക്ഷ്മി, ബാലഗോപാൽ, ദിവ്യ ശ്രീധർ, സിന്ധു ശിവസൂര്യ, മഞ്ജു സുഭാഷ്, മനീഷ , ശിവാനി , വിജയകുമാരി, ബീന സുനിൽ, ആശ നായർ, മല്ലിക റാണി, വൈഗ വിജയ്, ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു. അജയ് തുണ്ടത്തിലാണ് പി ആർ ഓ