Sat Nov 14, 2026 12:12 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

നിങ്ങൾ ധരിക്കുന്ന വസ്ത്രമല്ല സ്വാതന്ത്ര്യബോധം നിർവചിക്കുന്നത്: തനിഷ്ഠ ചാറ്റർജി

Entertainment December 15, 2025

മീറ്റ് ദ ഡയറക്ടർ സെഷൻ ശ്രദ്ധേയമായി

30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയോട് (IFFK) അനുബന്ധിച്ച് നടന്ന ‘മീറ്റ് ദി ഡയറക്ടർ’ സെഷൻ, രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിലുള്ള ചലച്ചിത്ര പ്രവർത്തകരുടെ തുറന്ന ചർച്ചകൾക്ക് വേദിയായി.സംവിധായികയും അഭിനേത്രിയുമായ തനിഷ്ഠ ചാറ്റർജി, വസ്ത്രധാരണത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ ചർച്ചയിൽ അവതരിപ്പിച്ചു.

നിങ്ങൾ ധരിക്കുന്ന വസ്ത്രമല്ല നിങ്ങളുടെ സ്വാതന്ത്ര്യബോധത്തെ നിർവചിക്കുന്നത്. ഒരാളുടെ വസ്ത്രധാരണരീതി സാംസ്കാരികപരമായ സാഹചര്യങ്ങളെ ആശ്രയിച്ചുള്ള ശീലമാണ്, അത് അവരുടെ മാനസികമായ സ്വാതന്ത്ര്യത്തെ അളക്കുന്നതിനുള്ള മാനദണ്ഡമാകരുതെന്ന് അവർ പറഞ്ഞു.ബുസാൻ ഫിലിം ഫെസ്റ്റിവലിൽ മേരി ക്ലെയർ വിഷണറി ഡയറക്ടർ അവാർഡ് നേടിയ തൻ്റെ സിനിമ ‘ഫുൾ പ്ലേറ്റ്’ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചതിലും കേരളത്തിലെ പ്രേക്ഷകരുടെ പ്രതികരണത്തിലും ഏറെ സന്തോഷമുണ്ട്.

ഭക്ഷണം, മതം, ജാതി, വർഗ്ഗം എന്നിവയെല്ലാം ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായി മാറിയ ഈ കാലഘട്ടത്തിൽ, ഈ വിഷയങ്ങളെ മുഖ്യധാരാസിനിമയുടെ ഘടകങ്ങളുമായി സമന്വയിപ്പിച്ച്, എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് താൻ ‘ഫുൾ പ്ലേറ്റ്’ ഒരുക്കിയതെന്നും തനിഷ്ഠ പറഞ്ഞു.ആദിത്യ ബേബി, തൻ്റെ പുതിയ ചിത്രം ‘ആംബ്രോസി’യെ മുൻ ചിത്രങ്ങളേക്കാൾ വലിയ കാൻവാസിൽ ചെയ്ത പരീക്ഷണാത്മക സിനിമയെന്നാണ് വിശേഷിപ്പിച്ചത്.

ഓസ്കാർ എൻട്രിക്ക് പപ്പുവാ ന്യൂഗിനിയ തിരഞ്ഞെടുത്ത ‘പാപ ബുക്ക’ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഡോ. ബിജുവും സെഷനിൽ പങ്കെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ അജ്ഞാതരായി മരണപ്പെട്ട ഇന്ത്യൻ സൈനികരുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഈ ചിത്രത്തിൻ്റെ മൂലകഥാതന്തുവെന്ന് അദ്ദേഹം പറഞ്ഞു. ചിലിയൻ സംവിധായകൻ പാബ്ലോ ലാറെയ്ൻ, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ നിന്നുള്ള ‘ദ ഇവി’യുടെ ഇക്വഡോറിയൻ സംവിധായിക അന്ന ക്രിസ്റ്റീന ബരഗാൻ, അരങ്ങേറ്റ ചിത്രമായ ‘സോങ്സ് ഓഫ് ഫർഗോട്ടൻ ട്രീസ്’ എത്തിയ അനുപർണ്ണറോയ് എന്നിവരും മേളയിലെ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സദസ്സുമായി പങ്കുവെച്ചു.ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത് മോഡറേറ്ററായ സെഷനിൽ, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കൂട്ടായ്മയിൽ പിറന്ന‘കാത്തിരിപ്പ്’ സിനിമയുടെ സംവിധായകൻനിപിൻ നാരായൺ , ‘ഒരു അപസർപക കഥ’യുടെ സംവിധായകൻ അരുൺ വർഗീസ് എന്നിവരും പങ്കെടുത്തു.