വെള്ളറട: സി പി ഐ വെള്ളറട മണ്ഡലം ശില്പശാല ഇന്നലെ രാവിലെ 10 ന് ഒശേഖരമംഗലം ജനാര്ദ്ദനപുരത്ത് വെച്ച് നടന്നു. ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സജ്ജമാക്കുന്നതിനു വേണ്ടി നടത്തിയ ശില്പശാലയില് മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു. സി ജനാര്ദ്ദനന് അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ തിരു: ജില്ലാ അസി: സെക്രട്ടറി കെ.എസ്. അരുണ്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ എക്സിക്യനിട്ടവ് അംഗങ്ങള്‍ കെ.പി ഗോപകമാറും, വെങ്ങാനൂര്െ്രെബറ്റും മണ്ഡലം സെക്രട്ടറി വാഴിച്ചല്‍ ഗോപനും പങ്കെടുത്തു.ചിത്രം.തിരു: ജില്ലാ അസി: സെക്രട്ടറി കെ.എസ്. അരുണ്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു.



