Sat Aug 08, 2026 7:25 am
FLASH
X

അനുസ്മരണവും പുരസ്കാര സമര്‍പ്പണവും

HOME / Kerala June 23, 2025

കാഞ്ഞിരമറ്റം:കവി ചെല്ലന്‍ ചേര്‍ത്തലയുടെ രണ്ടാമത് അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്ന് ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ നടന്നു. ജി കെ പിള്ള തെക്കേടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ഉദ്ഘാടനം ചെയ്യുകയും പുരസ്കാര സമർപ്പണം നടത്തുകയും ചെയ്തു. വായനശാല പ്രസിഡന്റ് സി ആർ രാധാകൃഷ്ണൻ സ്വാഗതവും വിജയൻ കമാട്ടത്ത് അനുസ്മരണ പ്രഭാഷണവും നടത്തി. തുടർന്ന് ചെല്ലം ചേർത്തല പുരസ്കാരത്തിനു വേണ്ടിയുള്ള കവിത മത്സരത്തിൽ വിജയികളായ ഡോക്ടർ പൂജാ ബാലസുന്ദരം, ശ്രീജ അനിൽകുമാർ വൈക്കം, രമ വടശ്ശേരി എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. പ്രത്യേക പുരസ്കാരത്തിന് അർഹരായ കെ ലളിത വൈക്കം, സത്ക്കലാ വിജയൻ, ഉഷാ കണവിള്ളി, രജനി ഗിരിജാവലഭൻ, വിജയൻ എരമല്ലൂർ, സരിത എൻ എസ്,ഹൈമ ഉണ്ണി പഴിഞ്ഞാല, ബെസ്സി ലാലന്‍ പറവൂർ, ആഗ്നസ് തൈപ്പറമ്പിൽ, വിജയൻ കമാട്ടത്ത് എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. വായനശാല കലാസാഹിത്യവേദി പ്രസിഡന്റ്  എൻ സി ദിവാകരൻ ആശംസ പ്രസംഗം നടത്തി. തുടർന്ന് കാവ്യാർച്ചന നടന്നു.വേദിയില്‍ ചെല്ലന്‍ ചേര്‍ത്തലയുടെ പത്നി കുമാരി ചെല്ലന്‍ സന്നിതയായിരുന്നു. പുരസ്കാര ജേതാക്കളുടെ മറുപടിക്ക് ശേഷം ശശിധരൻ തടത്തിൽ (സെക്രട്ടറി വായനശാല)ന്‍റെ കൃതജ്ഞതയോടെ പരിപാടി സമാപിച്ചു.