Sat Aug 08, 2026 8:50 am
FLASH
X

പൊഴിയൂർ തീരദേശ നിവാസികളോട് കാണിക്കുന്നത് കടുത്ത അവഗണന

HOME / Kerala June 19, 2025

പൂവാർ  : കടലാക്രമണത്തിൽ ജീവിതവും ജീവനും തകർന്ന മനുഷ്യർ ഏതുനിമിഷവും വീട് കടലെടുക്കും എന്ന ഭയത്തിൽജീവിക്കുന്ന പൊഴിയൂരിലെ മത്സ്യതൊഴിലാളികളെ ബിജെപി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു നേരിൽകണ്ടു. പൊഴിയൂർ  തീരദേശത്തെ പെൺമക്കളും കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ഒരു വിഭാഗം ജനങ്ങൾ ജീവൻ കൈയ്യിൽ മുറുകെ പിടിച്ച് തീരത്തെ വീടുകളിൽ പേടിച്ചു കഴിയേണ്ടി വരുന്ന അവസ്ഥയാണ്. സംസ്ഥാന സർക്കാർ പൊഴിയൂർ തീരദേശ നിവാസികളോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്.കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി ശ്രീ ജോർജ് കുര്യൻ ജീ യുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ഭാരവാഹികളായ ബിജു ബി നായർ, M S ഷിബു, മഞ്ചന്തല സുരേഷ്, സ്റ്റെഫിൻ സ്റ്റീഫൻ, കുളങ്ങരക്കോണം കിരൺ, മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, എന്നിവർ സംഘത്തിലുണ്ടായിരുന്നു