Sat Nov 14, 2026 12:02 am
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

പാർക്കിംഗ് പ്രശ്നം പരിഹരിക്കണം  കേരള എൻ ജി ഒ അസോസിയേഷൻ

HOME June 16, 2025

തിരുവനന്തപുരം /നെയ്യാറ്റിൻകര ; നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിലെ പാർക്കിംഗ് പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ചെറിയ മഴയത്ത് പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന ആലുംമൂട് ജംഗ്ഷനിൽ ഓട നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്യാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാരുൾപ്പെടെ നൂറ് കണക്കിന് ആളുകൾ കടന്ന് പോകുന്ന ആലുംമൂട് ജംഗ്ഷനിൽ മഴ പെയ്ത് കഴിഞ്ഞാൽ ഇരുചക്ര വാഹന യാത്രക്കാരുൾപ്പെടെയുള്ളവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പ്രാദേശീകമായുൾപ്പെടെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കുന്നതിനായി കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ചായ്പേയ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചവറ ജയകുമാർ. ചർച്ചയ്ക്ക് കേരള എൻ ജി ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ജോർജ് ആൻ്റണി, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ , ബ്രാഞ്ച് പ്രസിഡൻ്റ് എസ്.ഷാജി , നേതാക്കളായ എസ്.ആർ. ബിജുകുമാർ, അജയാക്ഷൻ പി.എസ്, ശ്രീജിത്, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.