Sat Aug 08, 2026 11:13 am
FLASH
X

ലഹരി വിമുക്ത സെമിനാര്‍ നടന്നു

HOME / Kerala June 13, 2025

വെള്ളറട:മൈലച്ചല്‍ റസിഡന്‍സ് അസോസിയേഷന്‍ ലഹരി വിമുക്ത സെമിനാറും എസ്.എസ.്എല്‍.സി. പ്ലസ.് ടു. വിജയികള്‍ക്ക് ആദരവ് നല്‍കി. റസിഡന്‍സ് ഓഫീസ് ഹാളില്‍ വച്ച് നടന്ന സെമിനാര്‍ എക്‌സൈസ് ഓഫീസര്‍ അജിത്ത് ആര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ആദര്‍ശ് .വി. ദേവ് അധ്യക്ഷനായ പരിപാടിയില്‍ സെക്രട്ടറി എസ് .എല്‍ അജിത് കുമാര്‍ സ്വാഗതവും,മൈലച്ചല്‍ ഗവ.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ രജനി കൃഷ്ണന്‍ വിജയികള്‍ക്ക് ആദരവ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സിമി,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ശശികല , വാര്‍ഡ് മെമ്പര്‍ മുക്കോളവിള രാജേഷ്,വാര്‍ഡ് മെമ്പര്‍ വി. വീരേന്ദ്രകുമാര്‍,സുജാ റാണി (സീനിയര്‍ അസിസ്റ്റന്റ് എച്ച്.എസ.്എസ.് വിഭാഗം മൈലച്ചല്‍),രക്ഷാധികാരി എബ്രഹാം വര്‍ഗീസ്, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എന്നിവര്‍ ആശംസയും ട്രഷറര്‍ ഡി. വി .വിജയകുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.