നിയമപരമായി നിരപരാധിത്വം തെളിയിച്ച് രഞ്ജിത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് അധികാരമേറ്റശേഷം പ്രേംകുമാർ പ്രതികരിച്ചു. താത്കാലിക ചുമതല തന്നെ ഏൽപ്പിച്ചിരിക്കുകയാണ്. മുന്നിൽ നിരവധി പദ്ധതികൾ ഉണ്ട്. വ്യക്തിപരമായി തനിക്ക് സന്തോഷമാണ് എന്ന് പറയാൻ കഴിയില്ലെന്നും പ്രിയപ്പട്ട സുഹൃത്താണ് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയെ കുറിച്ച് നിരവധി വാർത്തകളാണ് വരുന്നത്. സിനിമയെ സ്നേഹിക്കുന്നവർ എല്ലാം വിഷമത്തിലാണ്. സർക്കാർ കാര്യക്ഷമമായി വിഷയത്തിൽ ഇടപെടുന്നുണ്ട്. സിനിമാ മേഖലയിൽ സ്ത്രീ സാന്നിധ്യം കുറയുകയാണ്. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പ് വരുത്താൻ പരിശ്രമിക്കും.
സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റുമെന്നും പ്രേംകുമാർ പറഞ്ഞു. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.സിനിമ കോൺക്ലേവ് തീയതിയിൽ അന്തിമ തീരുമാനമായില്ലെന്നും മറ്റേണ്ടവരെ മാറ്റിനിർത്താമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്ന് പുറത്തിക്കിയ ഉത്തരവിൽ പറയുന്നു.