Fri Oct 30, 2026 3:40 pm
FLASH
ശങ്കരാ… നാദശരീരാ പരാ’; ‘ശങ്കരാഭരണം’ വീണ്ടും തിയറ്ററുകളിലേക്ക്      |      പ്രതിധ്വനി ഏഷ്യാനെറ്റ് ന്യൂസ് ഐ.ടി കലോത്സവം 2026: രജിസ്ട്രേഷന്‍ ആരംഭിച്ചുനവംബര്‍ 19 മുതല്‍ 24 വരെ ടെക്നോപാര്‍ക്കില്‍രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ      |      ഭാഭയുടെ സ്വപ്നങ്ങളും ശാസ്ത്രീയ സ്വയംപര്യാപ്തതയും      |            |      ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്      |      വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രചോദനമായി ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല.      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      നിയമത്തിന് മുന്നിൽ ആരും അതീതരല്ല!      |      
X

ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്

Kerala / Entertainment / Flash / Latest News October 30, 2026

തിരുവനന്തപുരം : സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.വൈകിട്ട് നാലിന് ആരംഭിക്കുന്ന ചടങ്ങിൽ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനങ്ങളിലൂടെ കേരളത്തിന്റെ യശസ്സുയർത്തിയ മലയാളി കായികതാരങ്ങളെ ആദരിക്കും. മലയാളസംഗീതത്തിന്റെ ഏഴ് പതിറ്റാണ്ടുകളായുള്ള പരിണാമയാത്രയും കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ സംഗീതം ചെലുത്തിയ സ്വാധീനവും ആവിഷ്‌കരിക്കുന്ന ‘ഗാനാഞ്ജലി – കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ വൈകിട്ട് ആറ് മുതൽ എട്ട് വരെ അരങ്ങേറും. വൈകിട്ട് എട്ട് മുതൽ ഒൻപത് വരെ സുമ വർമയുടെ നേതൃത്വത്തിൽ പ്രത്യേക ശാസ്ത്രീയ നൃത്താവിഷ്‌കാരം അരങ്ങേറും.

Tags: , ,