Fri Oct 30, 2026 3:40 pm
FLASH
ശങ്കരാ… നാദശരീരാ പരാ’; ‘ശങ്കരാഭരണം’ വീണ്ടും തിയറ്ററുകളിലേക്ക്      |      പ്രതിധ്വനി ഏഷ്യാനെറ്റ് ന്യൂസ് ഐ.ടി കലോത്സവം 2026: രജിസ്ട്രേഷന്‍ ആരംഭിച്ചുനവംബര്‍ 19 മുതല്‍ 24 വരെ ടെക്നോപാര്‍ക്കില്‍രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ      |      ഭാഭയുടെ സ്വപ്നങ്ങളും ശാസ്ത്രീയ സ്വയംപര്യാപ്തതയും      |            |      ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്      |      വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രചോദനമായി ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല.      |      ഫ്രാൻസിൽ തെരുവിലിറങ്ങുന്ന യുവത്വം; അടിച്ചമർത്തലല്ല, മറുപടിയാണ് വേണ്ടത്      |      നിയമത്തിന് മുന്നിൽ ആരും അതീതരല്ല!      |      
X

ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; പ്രതിയുടെ അച്ഛനായ ജഡ്ജിക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്

HOME / Flash / Kerala / Latest News October 27, 2026

കൊച്ചി : ചേരാനല്ലൂരിൽ പതിനേഴുവയസുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ച സംഭവത്തിൽ. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയും പ്രതിയുടെ അച്ഛനുമായ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്‌ജ്‌ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. മകൻ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ചെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാതെ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയത് തെറ്റെന്നാണ് കണ്ടെത്തൽ. ഔദ്യോഗിക ആവശ്യത്തിനല്ലാതെ അഡീഷണൽ മജിസ്ട്രേറ്റിന് പോലീസ് സ്റ്റേഷനിൽ കണമെങ്കിൽ ജില്ലാ ജഡ്ജിയുടെ അനുമതി വേണം. എന്നാൽ അനുമതി വാങ്ങാതെയാണ് അഡീഷണൽ മജിസ്ട്രേറ്റ് സ്റ്റേഷനിൽ എത്തിയത്. വീഴ്ച സംവഹവിച്ചെന്ന ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിലും തുടർന്നുള്ള നടപടികളിലും ഇന്ന് തീരുമാനമുണ്ടായേക്കും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തി പോലീസ് ചോദ്യം ചെയ്തു. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയത്. ഇതിനിടെ, മുൻപ് വാഹനമോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായി 17-കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തതായും വിവരമുണ്ട്. പ്രതിയായ 17-കാരന് 25 വയസ്സ് വരെ ലൈസൻസ് എടുക്കുന്നത് വിലക്കാൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം എംവിഡി നടപടി സ്വീകരിക്കും. അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർസി സസ്പെൻഡ് ചെയ്യും.
ഇതിനിടെ എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും.

അതേസമയം, ഉന്നതർ ഉൾപ്പടെ കേസായതിനാൽ പോലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവെന്ന് ആരോപിച്ച് ജയപാലകൃഷ്ണന്‍റെ കുടുംബം പോലീസ് സ്റ്റേഷന് മുന്നിൽ നടത്തി വന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പ്രതികൾക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്നും കുടുംബം പറഞ്ഞു. പോലീസ് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് നാളെ 4 മണി വരെ നോക്കുമെന്ന് വ്യക്തമാക്കിയ കുടുംബം ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നും വാഹന ഉടമയായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. വിമർശനങ്ങൾക്കൊടുവിൽ ഇന്നലെ 17 കാരന്‍റെ പിതാവായ ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫോണിൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇന്നലെ രാത്രി 9 മണിയോടെ ജയബാലകൃഷ്ണന്റെ കുടുംബം സമരം അവസാനിപ്പിച്ചത്.

Tags: , ,