Sat Nov 14, 2026 12:39 pm
FLASH
ശിശുദിനത്തിൽ ജീവകാരുണ്യത്തിന് കൈകോർത്ത് രക്ഷിതാക്കൾ; ലയോള സ്കൂളിൽ ‘സെസ്റ്റ് 2026’ കാർണിവൽ      |      ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      
X

ദ് ഡെഡ്‌ലി ഡോക്ടർ’; രജനി- കമൽ കൂട്ടുകെട്ടിന്റെ ‘ധർമ്മൻ’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment June 26, 2026

‘തലൈവർ 173’യുടെ പ്രഖ്യാപനം മുതൽ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ‌. ചെന്നൈയിൽ വച്ച് നടന്ന ടൈറ്റിൽ ലോഞ്ചിലായിരുന്നു ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ധർമ്മൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ധ‌ർമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. കമൽ ഹാസന്റെ രാജ് കമൽ ഇന്റർനാഷ്ണൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിമ്രാൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു സർജന്റെ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രജനികാന്തിനെ കാണാനാവുക.ഓപ്പറേഷൻ തിയറ്ററിൽ ഒരു സർജിക്കൽ കത്തിയും പിടിച്ച്, കൊല്ലപ്പെട്ട ഒരു റൗഡിയുടെ മേൽ കാൽ വെച്ചുനിൽക്കുന്ന രജനികാന്തിന്റെ ലുക്കാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. ധർമൻ- ദ് ഡെ‌‍ഡ്‌ലി ഡോക്ടർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയൊരു ദൃശ്യവിരുന്നിനായിരിക്കും ‘ധർമ്മൻ’ സാക്ഷ്യം വഹിക്കുക എന്ന് ഉറപ്പാണ്. ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അശ്വത് മാരിമുത്തു. റാഷി ഖന്നയ യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.