ഒരു കാലഘട്ടത്തിൽ സംഗീതം ഗായകന്റെയും വളരെ കുറച്ച് ആസ്വാദകരുടെയും ആസ്വാദനം മാത്രമാണ് സാധ്യമാക്കിയത് എങ്കിൽ ഇന്ന് അത് നല്ല വരുമാനമുള്ള ജീവിത ഉപാധി കൂടിയാണ്. കാലം കഴിഞ്ഞപ്പോൾ സംഗീതം വ്യാവസായികവൽക്കരിക്കപ്പെട്ടു. കമ്പ്യൂട്ടറിന്റെയും സോഷ്യൽ മീഡിയയുടെയും ശക്തമായ സാന്നിധ്യം സംഗീത കലയിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ഗ്രാമഫോൺ ഡിസ്കുകളിൽ നിന്നും മെമ്മറി കാർഡുകളിലേക്കുള്ള സംഗീതത്തിന്റെ പകർത്തി എഴുത്തുകൾ ഏറ്റവും പഴമയാർന്ന ഗായകർക്കും ഗാനങ്ങൾക്കും പോലും പ്രശസ്തിയേയും ആരാധകരെയും ഉണ്ടാക്കിയിരിക്കുന്നു. പഴയ ഗായകരുടെ ശബ്ദവും ആലാപന രീതിയുമൊക്കെ പുതിയ തലമുറയ്ക്ക് ഇതിലൂടെ മനസ്സിലാക്കാനും സ്വായത്തമാക്കാനും കഴിഞ്ഞു.
ലോക സംഗീത ദിനാഘോഷത്തിൽ കണ്ണശ മിഷൻ ഹൈസ്കൂളിലെ പാട്ട് അരങ്ങ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ യോഗത്തിന്റെ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് റിൻസി സെബാസ്റ്റ്യൻ, സംഗീത അധ്യാപകൻ അനന്തു സുന്ദർരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് വേദിയിൽ കണ്ണശ മിഷൻ ഹൈസ്കൂൾ കുട്ടികളുടെ സ്വന്തം ഗാനമേള സംഘം ആയ വോയിസ് ഓഫ് കണ്ണശ ഗായകരായ വൈഗ എ, അനാമിക എ ജി, ശ്രീനന്ദൻ ജെ എ, നവീൻ കൃഷ്ണ, നിള എ, ശ്രീപാർവ്വതി എം ജെ , ഐശ്വര്യ എസ് ബി , ശ്രേയ സുമേഷ്, എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് അവർ അവതരിപ്പിച്ച ഗാനമേള നടന്നു.




