Wed Feb 11, 2026 5:49 am
FLASH
X
booked.net

വെള്ളാപ്പള്ളിയുടെ കൗശലം പൊളിഞ്ഞു.അപകടം മണത്ത സുകുമാരൻ നായർ ഓടി രക്ഷപെട്ടു

Videos January 29, 2026

വെള്ളാപ്പള്ളിയുടെ കൗശലനീക്കം പിഴച്ചു രാഷ്ട്രീയ നീക്കമഎന്ന് മനസ്സിലാക്കിയ എൻഎസ്എസ് തടികേടാക്കാതെ രക്ഷപ്പെട്ടു ലയനനീക്കത്തിനു പിന്നിൽ തുഷാർ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ലക്ഷ്യം എസ്എൻഡിപി എൻഎസ്എസ് ലയനനീക്കം പാളി സംയുക്തമായി ചേർന്ന് പ്രവർത്തിക്കാനുള്ള എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ഐക്യനീക്കമാണ് പാ പാടെ പാളിപ്പോയത് കേരളത്തിലെ രണ്ട് പ്രബല സമുദായ സംഘടനകളാണ് എസ്എൻഡിപിയും എൻഎസ്എസും ഈ സംഘടനകളുടെ ലയനനീക്കം വളരെ ജാഗ്രതയോടെയാണ് മറ്റു സമുദായങ്ങളും രാഷ്ട്രീയ പാർട്ടികളും നിരീക്ഷിച്ചിരുന്നത് ലയനനീക്കത്തിൽ വെള്ളാപ്പള്ളിയുടെ എസ്എൻഡിപിക്ക് ഉണ്ടായിരുന്ന അമിത ഉത്സാഹം തന്നെയാവാം എൻഎസ്എസിന് സംശയത്തിന് കാരണമാക്കിയത് പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ലയനനീക്കത്തെ തള്ളുന്ന നിലപാട് സ്വീകരിച്ചത് .

എൻഎസ്എസ് ഔദ്യോഗികമായി തന്നെ മാറുകയായിരുന്നു പ്രധാനമായും വെള്ളാപ്പള്ളി നടേസിന് പറ്റിയ ചെറിയൊരു പിഴവാണ് പ്രബലമായ രണ്ട് സമുദായങ്ങളുടെ ലയനത്തെ തകർത്തത് തുഷാർ വെള്ളാപ്പള്ളിയെ ഇടനിലക്കാരനായി പെരുന്നിലേക്ക് വിടാനും ചർച്ചകൾക്ക് നേതൃത്വം നൽകാനും ഇടപെടുത്തിയപ്പോൾ തന്നെ എൻഎസ്എസ് നേതൃത്വം അപകടം മണത്തറിഞ്ഞു ഐക്യത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് എൻഎസ്എസ് ജനറൽസ സെക്രട്ടറി ജി സുകുമാരൻ നായർക്ക് സംശയമുണ്ടായിരുന്നു അതുകൊണ്ടുതന്നെ തുഷാർ വെള്ളാപ്പള്ളിയെ ഇടപെടുത്തിയതിൽ ബോർഡ് അംഗങ്ങൾക്കുള്ള അതൃപ്തി ശക്തമായിരുന്നു നിലവിൽ ബിജെപിയുടെ എൻഡിഎ സഖയത്തിൽ നിലകൊള്ളുന്ന ബിഡിജെഎസ്സിനെ നയിക്കുന്നത് തുഷാർ വെള്ളാപ്പള്ളിയാണ് എൻഎസ്എസ് തുടർന്നുവരുന്ന സമദൂരം എല്ലാ പാർട്ടികളോടും ഒരുപോലെയാണ് അത് തുടരാൻ തന്നെയാണ് എൻഎസ്എസിന്റെ ഇപ്പോഴുള്ള തീരുമാനം എന്നാൽ തുഷാർ വെള്ളാപള്ളിയുടെ യുടെ വരവോടെ സമൂഹം തെറ്റായി ചിന്തിക്കുമെന്ന കാര്യവും എൻഎസ്എസിന് മനസ്സിലായിട്ടുണ്ട്. ഒരു പ്രത്യേക സംഘടനയുമായി ചേരുന്നത് തങ്ങളുടെ സമദൂരം എന്ന നിലപാടിന് വിരുദ്ധമാകും എന്നതിനാൽ ലയനത്തെ എതിർക്കുന്നതിന് അതും ഒരു കാരണമായിട്ടുണ്ട്.

വെള്ളാപ്പള്ളി ലക്ഷ്യമിട്ട ഗൂ നീക്കത്തെ പാടെ പൊളിച്ചടുക്കുന്ന നിലപാടാണ് എൻഎസ്എസ് കൈക്കൊണ്ടതെന്ന് ഉറപ്പായി നമ്മൾ തമ്മിൽ പിണങ്ങിയിരുന്നിട്ട് എന്തു നേടിയെന്നും സമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വെള്ളാപ്പള്ളി തട്ടിവിട്ടു നോക്കിയതാണ് എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൻഎസ്എസിനെ സ്വാധീനിക്കാൻ ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണിതെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ അംഗങ്ങൾ സംശയം ഉന്നയിച്ചിരുന്നു. വെള്ളാപ്പള്ളിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നതും എസ്എൻഡിപി എൻഎസ്എസ് ഐക്യം നിലവിൽ വന്നാൽ എൻഡിഎക്ക് ഗുണം ചെയ്യുമെന്നതും ഇതിനു പിന്നിൽ ഉണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സുകുമാരൻ നായരുമായി ബന്ധപ്പെട്ട് സംസാരിച്ചതായാണ് സൂചന. എല്ലാം വളരെ പെട്ടെന്നായിരുന്നു. എസ്എൻഡിപി എൻഎസ്എസ് ലയന നീക്കത്തിൽ സിപിഎമമിന് വൻ പ്രതീക്ഷകൾ ഉണ്ടായിരുന്നതാണ് എങ്കിലും എൻഎസ്എസ് സമദൂരം എന്ന നിലപാടിൽ ആശ്വസിക്കുന്നുണ്ട് ഇടതുപക്ഷം എന്നാൽ ലയനം പ്രാവർത്തികമായാൽ യഥാർത്ഥ ഗുണം ബിജെപി കൊണ്ടുപോകുമെന്ന് ഉറപ്പായിരുന്നു അതിനാൽ ലയനത്തെ കോൺഗ്രസ് ശക്തമായി എതിർത്തു വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ലയന ചർച്ചയ്ക്കായി നിയോഗിച്ചതാണ് കാര്യങ്ങൾ തകിടം മറിഞ്ഞത് ഇതിനിടയിൽ പത്മഭൂഷൺ നേട്ടവും സംശയത്തിനിട നൽകി വെള്ളാപ്പള്ളി കൗശലപരമായി വിരിച്ച വലയിൽ നിന്ന് അതിലും കൗശലപരമായ നീക്കത്തിലൂടെ ലയനംഎന്ന കടമ്പ തകർത്തെറിഞ്ഞ് എൻഎസ്എസ് രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ