Mon Aug 03, 2026 7:56 pm
FLASH
X

മുസ്ലീം ലീഗിനെ വിശ്വസിക്കാൻ കൊള്ളില്ല.ആര്യാ രാജേന്ദ്രൻ അഹങ്കാരി.വിവാദം@വെള്ളാപ്പള്ളി

Web Desk December 22, 2025

മുസ്ലിം ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു. ലീഗിനെ പോലെ മതസൗഹാർദം തകർക്കുന്ന വേറൊരു പാർട്ടിയുമില്ല. ആര്യ രാജേന്ദ്രന് ദാഷ്ട്യവും അഹങ്കാരവും വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനകൾ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നതെല്ലാം വിവാദങ്ങളിലാണ് അവസാനിക്കാറുള്ളത് തുറന്നടിച്ചു പറയുന്ന സ്വഭാവക്കാരൻ ആയതിനാൽ വിഷയങ്ങളെ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്യും എപ്പോഴൊക്കെ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ടോ അതെല്ലാം പലയിടത്തായി കുറിക്കുകൊണ്ടിട്ടുമുണ്ട് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ് താൻ സഞ്ചരിക്കുന്നത് എന്നാൽ മുസ്ലിം ലീഗിന്റെ കാഴ്ചപ്പാടിൽ കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദി താനെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന മുസ്ലിം ലീഗിന് ദാഷ്ട്യവും അഹങ്കാരവും കൂടുതലാണ്. മണി പവറും മസിൽ പവറും ഉള്ളവരായതിനാൽ ഏതു മേഖലയിൽ നിന്നുള്ള വിഹിതങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു. തന്നെ മുസ്ലിം വിരോധിയായി കാണുന്ന മുസ്ലിം ലീഗിനെതിരെ കടുത്ത ഭാഷയിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന വന്നിരിക്കുന്നത്.