Sat Nov 07, 2026 7:40 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

HOME / Flash / Kerala / Latest News November 7, 2026

33 ടീമുകൾ, നൂറിലധികം പേർ പങ്കെടുത്തു; വിഷയം ‘എഐ ഫോർ ഇൻക്ലൂസീവ് കേരള’

തിരുവനന്തപുരം: ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (BIA) സംഘടിപ്പിച്ച ജനറേറ്റീവ് എഐ ഹാക്കത്തോൺ 2026ൽ ട്രിപ്പിൾ ഐ.ടി. കോട്ടയത്തിലെ അജയ് രാജേഷ് ഒന്നാം സ്ഥാനം നേടി. ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടന്ന ഹാക്കത്തോണിൽ 33 ടീമുകളിലായി നൂറിലധികം വിദ്യാർഥികളും മറ്റ് പ്രതിനിധികളും പങ്കെടുത്തു. ‘എഐ ഫോർ ഇൻക്ലൂസീവ് കേരള’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരാർഥികൾ നൂതന സാങ്കേതിക ആശയങ്ങളും പരിഹാരങ്ങളും അവതരിപ്പിച്ചത്.

മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ബി.ടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ധനുഷ് കൃഷ്ണൻ എ.യു., ആനന്ദ് എസ്. ഗണേഷ്, ജെറിൻ പി. അസീസ് എന്നിവരടങ്ങിയ ടീം ദർശൻ ഒന്നാം റണ്ണറപ്പായി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ മുഹമ്മദ് ഇർഫാൻ ഫാറൂഖ്, മുഹമ്മദ് അസിൽ പരി എന്നിവർ രണ്ടാം റണ്ണറപ്പ് സ്ഥാനം നേടി.

ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (BIA) തിരുവനന്തപുരം ക്യാമ്പസ്, ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ക്വാണ്ടംവീവ് ഇന്റലിജൻസ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്. ഐടി പ്രൊഫഷണലുകൾക്കും എഐ ഗവേഷകർക്കും വിദ്യാർഥികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള വേദിയായി പരിപാടി മാറി. കേരളത്തിന്റെ സാമൂഹികവും വികസനപരവുമായ ആവശ്യങ്ങൾക്ക് എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു മത്സരത്തിന്റെ പ്രമേയം.

ഫ്രാൻസിലെ നാന്റസ് സർവകലാശാലയിലെ പോസ്റ്റ്‌ഡോക്ടറൽ ഗവേഷക ഡോ. നാൻസി വിക്ടർ, ക്വാണ്ടംവീവ് ഇന്റലിജൻസ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ ഡോ. സാബു എം. തമ്പി, ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് തിരുവനന്തപുരം ഡയറക്ടർ രാഹുൽ ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഓർത്തോ എഫ് എക്സിലെ സീനിയർ മാനേജർ വർഗീസ് ജോർജ് പ്രത്യേക അതിഥിയായിരുന്നു.

ഡോ. ആതിര യു. (ജനറേറ്റീവ് എഐ മാനേജർ – എഐ ആൻഡ് അനലിറ്റിക്സ്), ടെസ്റ്റ്ഹൗസ് ഡയറക്ടർ അരുൺ എസ്. ആർ., പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂരിലെ അസോസിയേറ്റ് പ്രൊഫസറും ഡീനുമായ ഡോ. സുമോദ് സുന്ദർ, ആൽസ്റ്റോം പ്രൈവറ്റ് ലിമിറ്റഡിലെ സോഫ്റ്റ്‌വെയർ ലീഡ് മാധവ് ശങ്കർ, ടാറ്റ എൽക്സിയിലെ എഐ ആർക്കിടെക്ട് ഡോ. അഞ്ജന പി. ദാസ് എന്നിവർ വിധിനിർണയ സമിതിയിലുണ്ടായിരുന്നു.

വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുക, സാങ്കേതിക പ്രതിഭകളെ കണ്ടെത്തുക, ജനറേറ്റീവ് എഐയുടെ പ്രായോഗിക ഉപയോഗങ്ങൾ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ എഐ ഇന്നൊവേഷൻ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക എന്നിവയാണ് ഹാക്കത്തോണിന്റെ പ്രധാന ലക്ഷ്യങ്ങൾ.

Tags: , ,