തിരുവനന്തപുരം : വെള്ളായണി കായലിനോട് ചേർന്ന കടവിൻമൂലയിൽ വികസനം തേടുന്ന വെള്ളായണി എന്ന വിഷയത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ചു എക്സ്പ്രസ്സ് വാർത്ത നടത്തിയ സംവാദം ജനപങ്കാളിത്തത്താൽ പുതിയൊരു കാൽവെപ്പിന് തുടക്കം കുറിച്ചു.മുൻ എം ൽ എ, വാർഡ് മെമ്പർ പരിസ്ഥിതിക പ്രവർത്തകർ, കർഷകർ, ഭൂവുടമകൾ,ഈ കായലോരാത്ത് ജനിച്ചു വളർന്ന പ്രദേശവാസികൾ ഉൾപ്പെടെ രാഷ്ട്രീയ ഭേദമന്യേ വെള്ളായണിയുടെ വികസനത്തിനായി ഒത്തുചേർന്നു.എക്സ്പ്രസ്സ് വാർത്തയുടെ മാനേജിംഗ് ഡയറക്ടർ രാജേഷ് കെ ആർ, ചീഫ് എഡിറ്റർ അനീഷ് തകടിയിൽ എന്നിവരുടെ നേതൃത്വത്തിൽ സംവാദം വാദങ്ങളും പ്രതിവാദങ്ങളുമായി വെള്ളായണി കായൽ തീരം ജനസമൃദ്ധമായി. വരും ദിവസങ്ങൾ കൂടുതൽ അധികാരികതയോടെ സംവാദം തുടരുകയും അധികാരികളിലേക്ക് വിവരങ്ങളും നിർദ്ദേശങ്ങളും കൈമാറി വെള്ളായണിയുടെ വികസനത്തിന്,ഉയർത്തെഴുന്നേലപ്പിന് എക്സ്പ്രസ്സ് വാർത്തയുടെ പൂർണ്ണ പിന്തുണ ആ വേദിയിൽ വെച്ചുതന്നെ ജനങ്ങൾക്ക് ഉറപ്പുനൽകി.



