തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കോവളം ജനമൈത്രി പോലീസ് സ്റ്റേഷനും ജനമൈത്രി സുരക്ഷാ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘Operation TOOFAN – The Narco Hunt’ രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി നടന്നു. ബൈപാസ് റോഡിന് സമീപമുള്ള എസ്.എഫ്.എസ് എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.
സർക്കിൾ ഇൻസ്പെക്ടർ, സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO), ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും സഹകരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചൂണ്ടിക്കാട്ടി.



