Wed Aug 05, 2026 7:45 am
FLASH
X

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഭീം’ഗര്‍വ് സേ സ്വദേശി’ ക്യാംപെയ്ന്‍ ആരംഭിച്ചു

HOME / Kerala December 19, 2025

തിരുവനന്തപുരം: എന്‍പിസിഐ(നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) വികസിപ്പിച്ചെടുത്ത തദ്ദേശീയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഭീം പേയ്‌മെന്റ്‌സ് ആപ്പ് ‘ഗര്‍വ് സേ സ്വദേശി’ ക്യാംപെയ്ന്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള പുതിയ ഉപയോക്താക്കളെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഭീം ആപ്പ് ഉദ്ഘാടനത്തിന്റെ 10-ാം വര്‍ഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് ‘ഗര്‍വ് സേ സ്വദേശി’അവതരിപ്പിക്കുന്നത്. ഇതിലൂടെ പുതിയ ഉപയോക്താക്കള്‍ക്ക് 20 രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക് 20 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ‘ഗര്‍വ് സേ സ്വദേശി’ എന്ന ക്യാംപെയ്ന്‍ സുരക്ഷിതവും സമഗ്രവുമായ ഡിജിറ്റല്‍ പണമിടപാടുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനാല്‍ ഒരു തദ്ദേശീയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതായി ഭീം അറിയിച്ചു.