തലസ്ഥാനത്ത് താമരവിരിഞ്ഞും. കൈയുയർത്തി കോൺഗ്രസ് തകർന്നടിഞ്ഞ് ഇടതുപക്ഷം. സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് വൻ തകർച്ച. തോൽവി സമ്മതിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തോൽവി സമ്മതിക്കുന്നതോടൊപ്പം ബിജെപിയും കോൺഗ്രസും ഇടതുപക്ഷത്തെ തോൽപ്പിക്കുവാൻ ധാരണയോടെ പ്രവർത്തിച്ചു എന്നാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത് പരസ്പരം കുറ്റപ്പെടുത്തിയും പരിശോധിക്കുമെന്ന വാക്കുകളൊന്നും ഇനി വിലപോകില്ലെന്ന നിലയിലേക്കാണ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നിരിക്കുന്നത് സംസ്ഥാനത്തുടനീളം യുഡിഎഫിന്റെ തേരോട്ടമാണ് നടന്നിരിക്കുന്നത് മിക്ക ഇടങ്ങളിലും യുഡിഎഫ് മുന്നേറിയിരുന്നു ഭരണവിരുദ്ധ വോട്ടുകള ണ് യുഡിഎഫിന്റെ മുന്നേറ്റത്തിന് പ്രധാന കാരണമെന്ന് പറയാതെ വയ്യാ തലസ്ഥാനത്ത് ചെങ്കോട്ടയിൽ വൻവിള്ളൽ വീഴ്ത്തി അധികാരത്തിലേക്കാണ് ബിജെപി അസാധ്യമെന്ന് വിലയിരുത്തിയത് നിസ്സാരമായി പിടിച്ചെടുത്ത ബിജെപിയുടെ വിജയം ആധികാരികമാണ് 100 സീറ്റുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റ് എന്ന നിർണായക നമ്പറാണ് ബിജെപിക്ക് നേടാനായത് 29 സീറ്റുമായി എൽഡിഎഫ് രണ്ടാമതും 19 സീറ്റുമായി യ കോൺഗ്രസ് മൂന്നാമതും എത്തിയിട്ടുണ്ട് 100 സീറ്റിൽ മുന്നണികളുടെ 98 സീറ്റ് കഴിഞ്ഞാൽ ബാക്കി വരുന്ന രണ്ട് സീറ്റിൽ വിജയിച്ചിരിക്കുന്നത് സ്വതന്ത്രരാണ് കണ്ണമൂല മുൻ പ്രസ് ക്ലബ് പ്രസിഡൻറ് ആയിരുന്ന പാറ്റൂർ രാധാകൃഷ്ണനും പൗണ്ട് കടവ് വാർഡിലെ യുഡിഎഫ് വിമതൻ സുദീഷ് കുമാറുമാണ് വിജയിച്ച സ്വതന്ത്രർ തുടർച്ചയായി ഉണ്ടായ രണ്ട് ആത്മഹത്യകളും ബിജെപിക്ക് തിരിച്ചടിയാകുമെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും അതൊന്നും ഒന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നില്ല ശബരിമല സ്വർണകൊള്ളയും അതിൽ ഇടതുപക്ഷ നേതാക്കളുടെ പങ്കും തിരഞ്ഞെടുപ്പിനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് ബിജെപിയുടെ വിവി രാജേഷും ആർ ശ്രീലേഖയും വിജയിച്ചിട്ടുണ്ട് സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ ബിജെപിക്ക് കോർപ്പറേഷന്റെ ഭരണം കയ്യിലെടുക്കാം വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത് അതിൻറെ വിധി അനുകൂലമായാൽ ഭരണഭൂരിപക്ഷം എന്ന നമ്പർ 5 ബിജെപി എത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ഇത് അഭിമാന നിമിഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ തലസ്ഥാനം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യം ബിജെപിയെ വിജയത്തിൽ എത്തിച്ചു വൻ മുന്നേറ്റമാണ് ബിജെപി നടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു സംസ്ഥാന തുടനീളം ബിജെപിയുടെ വളർച്ച വ്യക്തമാക്കുന്ന വിജയമാണ് കാണാൻ സാധിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷന്റെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.



