ശബരിമല മോദി ഏറ്റെടുത്താൽ കൊള്ള പോയിട്ട് ഒന്ന് തൊട്ടുനോക്കാൻ പോലും കഴിയില്ലെന്നും ജനം തീരുമാനിക്കട്ടെ എന്നും സുരേഷ് ഗോപി ശബരിമലയിലെ സ്വർണക്കൊള്ളയിൽ നടന്നത് സമാനതകള ഇല്ലാത്ത ഒരു സംഘം ആളുകളുടെ കൂട്ടക്കൊള്ള തന്നെയാണ് വേലി തന്നെ വിളവ്തിന്ന സ്വർണക്കൊള്ള വർഷ വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന കൊള്ളക്ക് കൂട്ടുനിന്നവരെല്ലാം ഉന്നതർ തന്നെ ആകുമ്പോൾ കളവുപോയ വസ്തുക്കൾ എത്രയെന്ന് കണ്ടെത്തുക എന്നതും ശ്രമകരമാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിൽ സ്വർണക്കൊള്ളക്ക് കൂട്ടുനിന്നവരിൽ പ്രമുഖരെ കണ്ടെത്താനും അഴിക്കുള്ളിലാക്കുവാനും സാധിച്ചിട്ടുണ്ട് ഭക്തർ സമർപ്പിക്കുന്ന കാണിക്കയിൽ കൈയിട്ടുവാരി ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്താൻ ശ്രമിച്ച മുഴുവൻ നിയമത്തിനു മുമപിൽ എത്തുമ്പോൾ മാത്രമാണ് ലക്ഷക്കണക്കിന് വരുന്ന അയ്യപ്പ ഭക്തർക്ക് ആശ്വാസമാവുകയുള്ളൂ എന്നതും സത്യമാണ് ശബരിമലയിലെ കൊള്ളയിൽ പ്രധാനികളായ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും മുൻ എംഎൽഎയുമായ എ പത്മകുമാർ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുദീഷ് കുമാർ മുൻ ദേവസ്വം പ്രസിഡണ്ടും കമ്മീഷണറുമായ എൻ വാസു തുടങ്ങിയവരാണ് ഇതുവരെ എസ്ഐടി അന്വേഷണത്തിൽ അറസ്റ്റിലായ പ്രമുഖർ ഇതിൽ പ്രതികളായ എൻ വാസുവും എ പത്മകുമാറും ജാമിയ ഹർജി നൽകിയിരുന്നെങ്കിലും വിജിലൻസ് കോടതി തള്ളിയിരുന്നു സ്വർണക്കൊള്ളയിൽ തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇരുവരും വാദിച്ചതെങ്കിലും പ്രതികൾക്കുള്ള സ്വാധീനം മൂലം പുറത്ത റങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ ഇല്ലാതാക്കാനുമുള്ള ശ്രമം നടത്തുമെന്ന പ്രോസിക്യൂഷൻറെ വാദത്തോടെ കോടതി ജാമ്യം നിഷേധിച്ചിരുന്നു അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസത്തെ കാലാവധി കൂടി നീട്ടി നൽകിയിരിക്കുകയാണ് ഹൈക്കോടതി എസ്ഐടിയുടെ അന്വേഷണത്തിൽ നിന്നും ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളവരെക്കാളും ഇതിനുപിന്നിൽ പ്രവർത്തിച്ച പ്രമുഖരായ മറ്റു പല പല വ്യക്തികളിലേക്കും അന്വേഷണം എത്തേണ്ടതായിട്ടുണ്ടെന്നും അതിനാൽ സമയം നീട്ടി നൽകണമെന്നും എസ്ഐടി ആവശ്യപ്പെട്ടിരുന്നു ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നേതാവും മുൻ എംഎൽഎയും ആയിരുന്ന എ പത്മകുമാറിന്റെ അറസ്റ്റോടെ സിപിഎമമിനും ഉത്തരം മുട്ടിയിരിക്കുകയാണ് വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന സ്വർണക്കൊള്ളയിൽ ഇടതുപക്ഷത്തെ പ്രബലനായ നേതാവും ഉൾപ്പെട്ടു എന്നതും മറ്റു പല പ്രമുഖ നേതാക്കളും സംശയമുനയിൽ ആണെന്നുള്ള ചർച്ചകളിൽ പ്രതിരോധിക്കാൻ പാർട്ടി നന്നേ ബുദ്ധിമുട്ടുന്നു എന്നതും യാഥാർഥ്യമാണ് ഇത്തരം ഒരു സാഹചര്യത്തിലാണ് ശബരിമല ഏറ്റെടുക്കുവാൻ കേന്ദ്രം ഇടപെടുമോ എന്ന ചോദ്യം ഭക്തർക്കിടയിൽ ഉണ്ടാകുന്നത് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി തിരുവനന്തപുരം കോർപ്പറേഷൻ മാറുമ്പോൾ ചർച്ചകളിൽ ശബരിമലയും എത്തുമെന്നതും ഉറപ്പായ കാര്യമാണ് ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കുമെന്ന വാശിയിലാണ് ബിജെപി നേതൃത്വം അതിനാൽ തന്നെ പ്രചരണങ്ങളിൽ തലസ്ഥാനത്ത്



