Wed Aug 05, 2026 9:04 am
FLASH
X

നവസംസ്കാര സിദ്ധാന്തങ്ങൾകവി :മധുസൂദനൻ നായർ പ്രകാശനം ചെയ്തു

HOME / Kerala November 30, 2025

തിരുവനന്തപുരം: പി.കെ.പരമേശ്വരൻനായർട്രസ്ററിൻറെ ഈ വർഷത്തെ സമ്മേളനം നന്ദാവനം കൃഷ്ണപിള്ളാഫൗണ്ടേഷനിൽ വച്ചു നടന്നു. ട്രസ്ററിൻറെ പ്രസാധനപരമ്പരയിലെ മുപ്പത്തിനാലാമത്തെ കൃതി ‘നവസംസ്കാരസിദ്ധാന്തങ്ങൾ ‘ കവി മധുസൂദനൻ നായർ പ്രകാശനം ചെയ്തു.തദവസരത്തിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പി.കെ.പരമേശ്വരൻ നായർ സ്മാരക ജീവചരിത്രപുരസ്ക്കാരം ദീപേഷ് കരിമ്പുങ്കരയ്ക്കു സമ്മാനിച്ചു.കാവ്യരൂപൻറെ കാല്പാടുകൾ എന്ന കൃതിയ്ക്കാണു അവാർഡ് ലഭിച്ചത്.’ട്രസ്ററിൻറെ ഈ വർഷത്തെ എസ്.ഗുപ്തൻനായർ സ്മാരക നിരൂപണപുരസ്കാരം കെ.എം.നരേന്ദ്രനു സമ്മാനിച്ചു.അദ്ദേഹത്തിൻറെ’ഇന്നു ഭാഷയിതപൂർണ്ണം’എന്ന കൃതിയ്ക്കായിരുന്നു അവാർഡ് ..ട്രസ്ററ് പ്രസിഡൻ്റ് ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാവിലെ മുതൽ ”സാഹിത്യ ചരിത്രപ്രത്യവലോകനം”എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനവും നടക്കുകയുണ്ടായി.