Mon Aug 03, 2026 8:56 pm
FLASH
X

ഡിറ്റ്‍വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട്

HOME / National November 29, 2025

ചെന്നൈ ഉൾപ്പെടെ 14 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. ഡെൽറ്റ, തീരദേശ ജില്ലകളിൽ 70 മുതൽ 90 കിമീ വേഗത്തിൽ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്. 14 എൻഡിആർഎഫ് സംഘങ്ങൾ സേവനത്തിൽ. ഭൂരിഭാഗം ജില്ലകളിലും എസ്ഡിആർഎഫിനെ വിന്യസിച്ചു. നിലവിൽ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് 430 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 330 കിലോമീറ്ററും കാരയ്ക്കലിൽ നിന്ന് 220 കിലോമീറ്ററും അകലെ. മണിക്കൂറിൽ 7 km ആണ് കാറ്റിന്റെ വേഗം. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കി. രാമേശ്വരത്തേയ്ക്കുള്ള ഒരു ട്രെയിൻ പൂർണമായി റദ്ദാക്കി. 11 ട്രെയിനുകൾ മണ്ഡപത്ത് യാത്ര അവസാനിപ്പിച്ചു.ഭൂരിഭാഗം ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചു. എല്ലാ വകുപ്പുകളും സജ്ജമായി ഇരിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.ആന്ധ്രാപ്രദേശ്, റായൽസീമ മേഖലകളിലും ജാഗ്രതാ നിർദേശം.