ഡിറ്റ് വ ചുഴലിക്കാറ്റ് ശ്രീലങ്കയുടെ കിഴക്കൻ തീരത്തൂടെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നു. കരയിൽ നിന്നുള്ള ഘർഷണം മൂലം സിസ്റ്റം നിലവിൽ ശക്തിപ്പെടാൻ സാധ്യതയില്ല. ശ്രീലങ്കയിൽ കനത്ത മഴയും കാറ്റും തുടരും. ശ്രീലങ്കയുടെ വടക്കൻ മേഖലയിൽ ആണ് ഇപ്പോൾ സിസ്റ്റം ഉള്ളത്. മേഘങ്ങൾ ശ്രീലങ്കയിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്നു. മഴ ഇന്ന് തമിഴ്നാട്ടിൽ ഉണ്ടാകും.കേരളത്തിൻ്റെ കിഴക്ക് തണുപ്പ് രാവിലെ, ഇടനാട്ടിൽ മഞ്ഞുണ്ടാകാം. തീരദേശത്ത് നേരിയ തണുപ്പ്. തുടർന്ന് വെയിൽ ഉണ്ടാകും.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ 29 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നവംബർ 30 തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നവംബർ 30/11/2025 വരെ ലക്ഷദ്വീപ് തീരത്ത്മ ണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.



