Fri Aug 07, 2026 12:56 am
FLASH
X

വെഞ്ഞാറമൂട്ടിൽ പോലീസ് വാഹനവും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു

HOME / Kerala October 20, 2025

വെഞ്ഞാറമൂട് :വെഞ്ഞാറമൂട്ടിൽ പോലീസ് വാഹനവും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു.ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണൻ (40) ആണ് പരുക്കേറ്റത്.MC റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് രാത്രി 8 മണിയോടെയായിരുന്നു അപകടംആലുവ DCRB യുടെ റ്റാറ്റ സുമോ വാഹനമാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. വെഞ്ഞാറമുട് ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് വരുകയായിരുന്ന പോലീസ് വാഹനവും എതിർ ദിശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ വെഞ്ഞാറമുട് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ഗോകുലം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു പോലീസ് വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത് തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.