Thu Nov 12, 2026 11:58 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കം :കെ സുരേന്ദ്രൻ.

HOME / Kerala October 20, 2025

കോതമംഗലം : ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കമെന്ന്  ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി  പിണ്ടിമന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാബറും, ഔറങ്ങസീബും, ടിപ്പുസുൽത്താനും ചെയ്ത അതെ കൊള്ളയാണ് ഇപ്പോൾ കേരളത്തിൽ ക്ഷേത്രങ്ങളിൽ നടക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലകനെ അടക്കം കൊള്ളയടിച്ചിരിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ കുമിഞ്ഞു കൂടിയ സാമ്പത്ത് എല്ലാം അടിച്ചു മാറ്റാനാണ് ഇടതു പക്ഷത്തിന്റെ നീക്കം. ഇവിടെയുള്ള വിശ്വാസികളുടെ ചെറുത്ത് നിൽപ്പ്മൂലം ഇത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിയുന്നില്ല .

പിണ്ടിമനയിലെ ജനങ്ങൾ ഒരു മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഇവിടെയും ലഭ്യമാക്കാൻ പഞ്ചായത്ത്‌ ഭരണം ബിജെപി യെ ഏൽപ്പിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  പിണ്ടിമന പഞ്ചായത്ത് സമിതി പ്രസിഡന്റ് റെജി പുലരി യോഗത്തിൽ അധ്യക്ഷതവഹിച്ചു. ബി ജെ പി എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്റ് പി പി സജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മാരായ ഇ റ്റി നടരാജൻ ,   അരുൺ പി മോഹൻ, മണ്ഡലം പ്രസിഡന്റ് സിന്ധുപ്രവീൺ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഇ .കെ അജിത് കുമാർ, ഉണ്ണികൃഷ്ണൻ മാങ്ങോട്, മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ ഗ്രേസി ഷാജു, എ.എൻ. രാമചന്ദ്രൻ,  പഞ്ചായത്ത്‌ സമിതി ജനറൽസെക്രട്ടറി അഖിൽ, ഉണ്ണികൃഷ്ണൻ അമ്പോലി, ഏഴാം വാർഡ് മെബർ അരുൺ കെ കെ. എന്നിവർ സംസാരിച്ചു.