ദുബായ്: മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം. രാത്രിയോടെ ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. ബഹറൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കും. ബഹറൈന്‍ ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. ബഹറൈൻ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹറൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും എത്തും. ഒമാനിൽ 26 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിൽ മുഖ്യ മന്ത്രി മുഖ്യ അതിഥി ആയിക്കും. മസ്കത്തിലെ അമിറാത്ത് പാർക്കിൽ ആണ് പരിപാടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.



