Thu Nov 12, 2026 7:49 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

കോമഡിയിൽ പറഞ്ഞ് തീർത്ത വിപ്ലവം പി ഡബ്ള്യു ഡി ഒടിടി റിലീസിന് പിന്നാലെ ചർച്ച

Entertainment / Malayalam October 14, 2025

ഒരു വിവാഹബന്ധം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത ദമ്പതികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് ബന്ധം അവസാനിപ്പിച്ചാലുണ്ടാകുന്ന സാമൂഹികമായ വെല്ലുവിളികളും ചിലപ്പോഴൊക്കെ നീണ്ട കാലയളവ് ആവശ്യമായി വരുന്ന നിയമപോരാട്ടങ്ങളും ആയിരിക്കാം. എന്നാൽ ഇതിന് എല്ലാം കാരണമാകുന്ന മാര്യേജ് സർട്ടിഫിക്കറ്റ് എന്ന നിയമരേഖയിൽ ഒരു കാലാവധി നിശ്ചയിക്കുന്ന തീയതി ഉണ്ടെന്ന അവസ്ഥയിൽ, ബന്ധം തുടരാൻ താല്പര്യം ഇല്ലെങ്കിൽ ആ സെർട്ടിഫിക്കറ്റ് പുതുക്കി എടുക്കേണ്ടതില്ല എന്നൊരു നിയമവുമുണ്ടെങ്കിൽ എന്താകും ഇന്ത്യൻ വിവാഹ സമ്പ്രദായങ്ങളും കുടുംബബന്ധങ്ങളും? .

ഇതാണ് നവാഗതനായ ജോ ജോസഫ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒടിടി  മിനി ഫീച്ചർ ചിത്രമായ “പി ഡബ്ള്യു ഡി” മുന്നോട്ട് വയ്ക്കുന്ന ആശയം.ചിത്രത്തിൻ്റെ തുടക്കം മുതൽ കഥാപാത്രങ്ങളുടെ കുറിക്ക് ഒപ്പിച്ച് എഴുതിയിരിക്കുന്ന നർമ്മ സംഭാഷണങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ മതത്തെയും പരാമർശിക്കുന്നുണ്ട്.  എങ്കിലും വിവാഹ സെർട്ടിഫിക്കറ്റിലെ കാലാവധി എന്ന ആശയം ആണ് പ്രധാനമായും ചിത്രത്തിൽ ചർച്ച ചെയുന്നത്.

മലയാള സിനിമയിൽ ഇതുവരെ  കാണാത്തതും എന്നാൽ പഴയകാല പ്രിയദർശൻ, ഫാസിൽ തുടങ്ങിയവരുടെ സിനിമകളെ ഓർമിപ്പിക്കുന്നതുമായ ഊട്ടിയിലെ ഒരു ലൊക്കേഷനാണ് കഥയ്ക്ക് പശ്ചാത്തലമാകുന്നത്. ബ്രിട്ടീഷ് വനിതാസിനിമാട്ടോഗ്രാഫർ  സൂസൻ ലംസഡൻ ആദ്യമായി ദൃശ്യഭാഷ ഒരുക്കിയിരിക്കുന്ന ഇന്ത്യൻ സിനിമ കൂടിയാണ് പി ഡബ്ള്യു ഡി. സിദ്ധാർത്ഥ പ്രദീപിൻ്റെ സംഗീതവും, ശ്യാം ശശിധരൻ്റെ എഡിറ്റിംഗും ചിത്രത്തിൻ്റെ ആസ്വാദ്യത ഉയർത്തുന്നുണ്ട്. ഒരിക്കലും നടക്കാത്ത  കഥ പറയാൻ സ്ഥിരം കാണുന്ന കാഴ്ചകൾ സിനിമയിൽ കാണിക്കാൻ പാടില്ല എന്ന പ്രിയദർശൻ ആശയം ഉൾക്കൊണ്ട് കൂടി ആണ് ഊട്ടിയിലെ സ്വപ്നതുല്യമായ ഒരു എസ്റ്റേറ്റിൽ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്.

നാഷണൽ അവാർഡ് വിന്നർ ആയ സിനോയ് ജോസഫ് നിർവ്വഹിച്ചിരിക്കുന്ന സൗണ്ട് ഡിസൈനും കേരള സ്റ്റേറ്റ് അവാർഡ് വിന്നർ ആയ ലിജു പ്രഭാകർ ചിത്രത്തിന് നൽകിയിരിക്കുന്ന കളറും ചിത്രത്തിനു വളരെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു .  അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ. ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അത് പ്രേക്ഷകരെഅലോസരപ്പെടുത്താൻ സാധ്യതയുണ്ട്. എങ്കിലും ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം ഭാവിയിൽ ആണെങ്കിലും ചർച്ച ചെയ്യപ്പെടും എന്നത് തീർച്ചയാണ്.സൈന പ്ളേയിലാണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് ..