Fri Nov 13, 2026 12:18 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

കെെകുഞ്ഞിനെ രക്ഷപ്പെടുത്തവെ കാട്ടാന ആക്രമണം; വാല്‍പ്പാറയില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

HOME / Kerala October 13, 2025

ചാലക്കുടി : വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സുകന്യയുടെ വീടിന് നേരെ കാട്ടാനകള്‍ പാഞ്ഞടുക്കുകയായിരുന്നു. മുത്തശ്ശി അസ്സല(52), ഹേമശ്രി(രണ്ടര വയസ്) എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്.

അഞ്ച് പേരടങ്ങുന്ന വീട്ടിൽ കുടുംബം കിടന്നുറങ്ങവെ കാട്ടാനക്കൂട്ടം എത്തുകയായിരുന്നു. വീടിന്റെ ജനൽ ചില്ല് തകർത്തതോടെ രക്ഷപ്പെടാനുള്ള ശ്രമമമായി പിന്നീട്. കെെകുഞ്ഞിനെ എടുത്ത് മുത്തശി പുറത്തോക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ വീടിന്റെ മുൻഭാ​ഗത്ത് നിന്നിരുന്ന ആന കുഞ്ഞിനെയും മുത്തശ്ശിയെയും എടുത്തെറിയുകയായിരുന്നു.

കുഞ്ഞ് തൽക്ഷണം മരിച്ചു.മുത്തശ്ശി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു.അപകടം ഉണ്ടായ പ്രദേശം നിരന്തരമായി കാട്ടാനയുടേയും പുലിയുടേയുമൊക്കെ സാന്നിധ്യമുള്ള സ്ഥലമാണ് എന്നാണ് വിവരം. വാൽപ്പാറയ്ക്ക് അടുത്തുള്ള ഉമ്മാണ്ടിമുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാം ഡിവിഷനിലാണ് ആനയുടെ ആക്രമണമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.വാല്‍പ്പാറയില്‍ മാസങ്ങൾക്ക് മുമ്പ് വനംവകുപ്പിന്റെ ജീപ്പിനുനേരെ കാട്ടാന ഓടിയടുത്തിരുന്നു. ജീപ്പ് ആക്രമിക്കുകയുമുണ്ടായി.