Fri Aug 07, 2026 4:55 am
FLASH
X

ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു, 25 കോടി TH 577825 നമ്പറിന്

HOME / Kerala October 4, 2025

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹ​ന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്.

നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.