സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാല്‍. ഇതൊരിക്കലും സ്വപ്നം കാണാത്ത നിമിഷമാണെന്നും ഈ പുരസ്കാരം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.



