Fri Nov 13, 2026 1:10 am
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

പോസ്റ്റ് ഓഫീസുകൾ ഇനി BSNL സേവന കേന്ദ്രങ്ങളാകും; കരാറിൽ ഒപ്പുവെച്ച് തപാൽ വകുപ്പ്.

HOME / National September 20, 2025

ഇന്ത്യയിലുടനീളമുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎല്ലിനൊപ്പം കൈകോർക്കാനൊരുങ്ങി തപാൽ വകുപ്പ്. ഇത് സംബന്ധിച്ച് കരാർ ഒപ്പ് വച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു

തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് & ആർ‌ബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബി‌എസ്‌എൻ‌എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്.

ബി‌എസ്‌എൻ‌എൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോസ്റ്റൽ വകുപ്പിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ പ്രയോജനപ്പെടുത്തും. മൊബൈൽ സിം വിൽപ്പന, മൊബൈൽ റീച്ചാർജുകൾ എന്നിവയ്‌ക്കായി പോസ്റ്റ് ഓഫീസുകൾ പോയിന്റ് ഓഫ് സെയിൽ (പി‌ഒ‌എസ്) ആയിട്ടാകും പ്രവർത്തിക്കുക.

സ്വകാര്യ കമ്പനികൾ അവരുടെ സേവനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനായി വലിയതോതിൽ പണം ചിലവഴിക്കുന്നുണ്ട്. എന്നാൽ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബി എസ് എൻ എൽ ഗ്രാമപ്രദേശങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ കൂടുതലായി എത്തിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. ഇതിലൂടെ ബി‌എസ്‌എൻ‌എല്ലിന്റെ ടെലികോം സേവനങ്ങൾ കൂടുതൽ സുതാര്യമാകുമെന്നാണ് വിലയിരുത്തൽ.

സെപ്റ്റംബർ 17 മുതൽ ഒരു വർഷത്തേക്ക് ആണ് ഇരുസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണ കരാർ. പിന്നീട് ആവശ്യമെങ്കിൽ കരാർ പുതുക്കും. ബി‌എസ്‌എൻ‌എൽ സിം സ്റ്റോക്ക് പരിശീലനം , ബി‌എസ്‌എൻ‌എല്ലിനായി പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, സുരക്ഷിതവും മാന്യവുമായ നിലയിൽ സേവനങ്ങൾ ലഭ്യമാകാൻ സഹകരിക്കുകപരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആദ്യം അ‌സമിൽ ആണ് നടപ്പാക്കിയത്. അ‌വിടെ വൻ വിജയമായി കണ്ടതിനെ തുടർന്നാണ് ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ഇപ്പോഴും ടെലികോം കണക്ടിവിറ്റി ലഭ്യമല്ലാത്ത നിരവധി ഗ്രാമപ്രദേശങ്ങളിൽ ടെലികോം സേവനങ്ങൾ എത്തിക്കാനാണ് ബിഎസ്എൻഎല്ലിന്റെ പുതിയ നടപടി.