കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സിമന്റ് കയറ്റി പോയ ലോറി നിയന്ത്രണം വിട്ടു ചെരിഞ്ഞു. നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിലാണ് ലോറി ചെരിഞ്ഞത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായ ലോറി പിന്നിലേക്കു തെന്നിമാറുകയും റോഡിന്റെ വശം തകർന്നു ചെരിയുകയുമായിരുന്നു. 8 ടയറുകളും ഉയർന്ന് അപകടഭീതി പരത്തി ലോറി ഗതാഗത തടസ്സം സൃഷ്ടിച്ചു റോഡിൽ കിടക്കുകയാണ്. ദേശീയപാത നിർമാണത്തി നു കൊണ്ടുപോയ സിമന്റ് മിശ്രിതമാണു വാഹനത്തിൽ.



